Kerala

ശനിയാഴ്ച പത്തനംതിട്ട ജില്ലക്കാരായ 35 പ്രവാസികളെത്തി; 15 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍

അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ 11 പുരുഷന്‍മാരും നാല് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലയിലെ 16 പേരാണ് എത്തിയത്.

ശനിയാഴ്ച പത്തനംതിട്ട ജില്ലക്കാരായ 35 പ്രവാസികളെത്തി;  15 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍
X

പത്തനംതിട്ട: അബുദാബി-തിരുവനന്തപുരം, ദുബായ് -കൊച്ചി വിമാനങ്ങളില്‍ ശനിയാഴ്ച വൈകിട്ട് പത്തനംതിട്ട ജില്ലക്കാരായ 35 പ്രവാസികള്‍ എത്തി. ഇവരില്‍ 15 പേരെ തിരുവല്ലയിലെയും കുമ്പനാട്ടെയും കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.

അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ 11 പുരുഷന്‍മാരും നാല് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലയിലെ 16 പേരാണ് എത്തിയത്. ഒന്‍പത് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ 11 പേരെ കെഎസ്ആര്‍ടിസി ബസില്‍ തിരുവല്ല ശാന്തിനിലയം കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയും രക്ഷിതാക്കളും രണ്ടു പ്രായമായവരും ഉള്‍പ്പെടെ ഈ വിമാനത്തില്‍ എത്തിയ അഞ്ചു പേര്‍ ടാക്‌സികളില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുന്നു.

ദുബായ്-കൊച്ചി വിമാനത്തില്‍ ജില്ലയില്‍ നിന്നുള്ള 19 പേരാണ് എത്തിയത്. 19 പേരില്‍ 14 സ്ത്രീകളും മൂന്നു പുരുഷന്‍മാരും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ഈ വിമാനത്തില്‍ എത്തിയ നാലുപേരെ കുമ്പനാട് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഈ വിമാനത്തിലെത്തിയ 10 ഗര്‍ഭിണികളും മൂന്നു പ്രായമായവരും രണ്ടു കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ ടാക്‌സില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Next Story

RELATED STORIES

Share it