- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19 : പിസിആര് ലാബ് സജ്ജം; എറണാകുളത്ത് ഇനി രണ്ടര മണിക്കൂറിനകം പരിശോധന ഫലം അറിയാം
റിയല് ടൈം റിവേഴ്സ് ട്രാന്സ്ക്രിപ്ഷന് പോളിമറേസ് ചെയിന് റിയാക്ഷന് പരിശോധന സംവിധാനമാണ് കളമശേരി മെഡിക്കല് കോളജില് ആരംഭിച്ചത്.ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലാണ് ജില്ലയില് നിന്നുള്ള സാംപിളുകള് പ്രധാനമായി പരിശോധിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്നതിനെ തുടര്ന്നാണ് കളമശ്ശേരി മെഡിക്കല് കോളജില് പുതിയ സംവിധാനം ക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങള് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില് ആരംഭിച്ചത്.ദിവസേന 180 സാംപിളുകളാണ് ലാബില് പരിശോധിക്കാന് സാധിക്കുന്നത്. രണ്ട് പിസിആര് ഉപകരണങ്ങളാണ് മെഡിക്കല് കോളജില് സജ്ജമാക്കിയിട്ടുള്ളത്

കൊച്ചി; കൊവിഡ് -19 പരിശോധനക്ക് സഹായകമാവാന് കളമശ്ശേരി മെഡിക്കല് കോളജില് ആര്ടിപിസിആര് ലബോറട്ടറികള് സജ്ജമായി. പരിശോധന ഫലം രണ്ടര മണിക്കൂറിനുള്ളില് ലഭ്യമാക്കാന് സഹായിക്കുന്ന റിയല് ടൈം റിവേഴ്സ് ട്രാന്സ്ക്രിപ്ഷന് പോളിമറേസ് ചെയിന് റിയാക്ഷന് പരിശോധന സംവിധാനമാണ് ജില്ല ഭരണകൂടത്തിന്റെയും കളമശ്ശേരി മെഡിക്കല് കോളജ് അധികൃതരുടെയും നിരന്തരമായ ശ്രമഫലമായി പ്രാവര്ത്തികമായത്.ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലാണ് ജില്ലയില് നിന്നുള്ള സാംപിളുകള് പ്രധാനമായി പരിശോധിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്നതിനെ തുടര്ന്നാണ് കളമശ്ശേരി മെഡിക്കല് കോളജില് പുതിയ സംവിധാനം ക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങള് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില് ആരംഭിച്ചത്.
ദിവസേന 180 സാംപിളുകളാണ് ലാബില് പരിശോധിക്കാന് സാധിക്കുന്നത്. രണ്ട് പിസിആര് ഉപകരണങ്ങളാണ് മെഡിക്കല് കോളജില് സജ്ജമാക്കിയിട്ടുള്ളത്. ഒന്നേകാല് കോടി രൂപയാണ് ലാബ് സജ്ജീകരണത്തിന് ഇതുവരെ ചെലവായിട്ടുള്ളത്. നിപ്പ രോഗബാധയുണ്ടായ സമയത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്മാര്ക്കാണ് ലാബിന്റെ ചുമതല. ഐസിഎംആറിന്റെ അനുമതിയോടു കൂടി വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബില് നടത്താന് സാധിക്കും.പി ടി തോമസ് എംഎല്എയുടെ പ്രാദേശിക വികസന ഫണ്ടില് നിന്ന് 27.57 ലക്ഷം രൂപ ചെലവില് ബയോ സേഫ്റ്റി ക്യാബിനറ്റുകളും ഹൈബി ഈഡന് എംപിയുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും 36 ലക്ഷം രൂപ ചെലവില് പരിശോധന കിറ്റുകളും ലാബിലേക്ക് അനുവദിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കല് കോളജിലെ മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ.ജെ ലാന്സിയുടെ നേതൃത്വത്തില് മൈക്രോ ബയോളജി വിഭാഗം ജീവനക്കാരായ ഡോ.ജോന, ഡോ.ഇന്ദു, ടെക്നീഷ്യന്മാരായ വിപിന്ദാസ്, ആഫി, അഞ്ജു സെബാസ്റ്റ്യന്, അര്ച്ചന എന്നിവര് പരിശോധനകള്ക്ക് നേതൃത്വം നല്കും.
ബാംഗ്ലൂര്, ചെന്നൈ എന്നീ സ്ഥലങ്ങളില് നിന്നാണ് പരിശോധനക്കാവശ്യമായ സാമഗ്രികള് എത്തേണ്ടിയിരുന്നത്. ജില്ല കലക്ടര് എസ് സുഹാസിന്റെ നിര്ദേശ പ്രകാരം ജില്ലയില് നിന്ന് പ്രത്യേക വാഹനം ക്രമീകരിച്ചാണ് പരിശോധനക്കാവശ്യമായ സംയുക്തങ്ങള് മെഡിക്കല് കോളേജില് എത്തിച്ചത്. ഡിഎംഒ എം കെ കുട്ടപ്പന്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര് ഡോ മാത്യുസ് നുമ്പേലി, അഡീഷണല് ഡിഎംഒ ഡോ. വിവേക് തുടങ്ങിയരുടെ നേതൃത്വത്തിലാണ് പരിശോധന സാമഗ്രികള് മെഡിക്കല് കോളേജില് എത്തിയത്. പിസിആര് പരിശോധനക്കായി മെഡിക്കല് കോളജ് സൂപ്രണ്ട് പീറ്റര് പി വാഴയില്, പ്രിന്സിപ്പല് ഡയറക്ടര് ഡോ . തോമസ് മാത്യു ആര്എംഒ ഡോ.ഗണേശ് മോഹന്, എആര്എംഒ ഡോ.മനോജ്, ഡോ നിഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക ലാബ് തന്നെ സജീകരിച്ചു നല്കി.
പിഡബ്ല്യുഡി നേതൃത്വത്തിലാണ് പുതിയ ലാബിലെ നിര്മാണ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കിയത്.മൈക്രോ ബയോളജി ലാബ് സമുച്ചയത്തില് ഒഴിഞ്ഞു കിടന്നിരുന്ന രണ്ടു മുറികള് ആധുനികവത്കരിച്ച ശേഷം പൂര്ണ്ണമായും എയര് കണ്ടീഷന് ചെയ്താണ് വൈറോളജി ലാബ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ചു മുറികളില് ആദ്യത്തേത് റിസപ്ഷനും സാമ്പിള് കൈപ്പറ്റുന്നതിനും റിപ്പോര്ട്ട് പ്രിന്റിങ്ങിനുമായി സജ്ജീകരിച്ചിരിക്കുന്നു. പരിശോധനയുടെ ആദ്യഘട്ടം ആരംഭിക്കുന്നത് സാമ്പിള് പ്രോസസിങ് റൂമിലാണ്. അത്യാധുനിക യന്ത്രങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത് . പൂര്ണ്ണമായും കൊവിഡ് പ്രോട്ടോക്കോള് പ്രകാരമാണ് ആരോഗ്യ പ്രവര്ത്തകര് സാമ്പിളുകള് കലക്ട് ചെയ്തു പ്രോസസ്സ് ചെയ്യുന്നത്. മൂന്നു ലക്ഷം രൂപ വിലയുള്ള സേഫ്റ്റി കാബിനറ്റ് ആണ് സാമ്പിള് പ്രോസസിങ് യൂനിറ്റില് ഉള്ളത്. അതിനുശേഷം അടുത്ത യൂനിറ്റില് ആര്എന്എ എക്സ്ട്രാറ്റ് ചെയ്തെടുക്കുന്ന പ്രോസസ്സ് ആണ്. അതിനു ശേഷം പരിശോധനയുടെ ഭാഗമായുള്ള മാസ്റ്റര് മിക്സ് റൂമില് അടുത്ത ഘട്ട പ്രോസസിങ് നടത്തപ്പെടുന്നു. റിയല് ടൈം പി സി ആര് എന്ന അവസാന ഘട്ടത്തിലാണ് കൊവിഡ് പരിശോധന പൂര്ണ്ണമാകുന്നത്.
RELATED STORIES
കൊടകര കുഴൽപ്പണ കേസ് നിഷ്പക്ഷ അന്വേഷണം നടത്തുക; വ്യാഴാഴ്ച ഇഡി...
1 April 2025 9:18 AM GMTതിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്നു കഞ്ചാവ് പിടികൂടി, ...
1 April 2025 7:53 AM GMTഒൻപത് മാസം ഗർഭിണിയായ യുവതി ഭർത്യവീട്ടിൽ മരിച്ച നിലയിൽ
1 April 2025 7:48 AM GMTഎമ്പുരാൻ സിനിമ വിവാദം; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം
1 April 2025 5:19 AM GMTപ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേ...
31 March 2025 7:34 AM GMTകലാകാരന്മാരെ ആക്രമിക്കാൻ വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ...
30 March 2025 12:07 PM GMT