- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മടങ്ങിയെത്തുന്ന പ്രവാസികളുടെ യാത്ര ചിലവ് സര്‍ക്കാര്‍ വഹിക്കണം; നെടുമ്പാശേരി വിമാനത്താവളത്തില്‍ എസ്ഡിപിഐ ധര്‍ണ
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ധര്‍ണ ഉദ്ഘാടനം ചെയ്തു.കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട അമ്പതിനായരത്തിലധികം പ്രവാസികളാണ് നാട്ടിലെത്താന്‍ സര്‍ക്കാറിന്റെ കാരുണ്യത്തിനായി കേഴുന്നത്. ജയില്‍ മോചിതരായ ആയിരങ്ങളുമുണ്ട്. ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്ന 30 ലക്ഷത്തോളം മലയാളികളില്‍ പകുതിയോളം പേരും വളരെ ചെറിയ ശമ്പളത്തില്‍ താഴെക്കിടയില്‍ തൊഴിലെടുക്കുന്നവരാണ്.ഒരു മാസത്തില്‍ അധികമായി ശമ്പളം പോലും ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഈ പ്രതിസന്ധി മനസ്സിലാക്കി അവരുടെ യാത്ര ചിലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം
കൊച്ചി: കൊവിഡ-19 രോഗപ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ യാത്രാ ചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ ഭാരവാഹികള്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയത പ്രവാസികള്‍ വിമാന ടിക്കറ്റ് തുക കണ്ടെത്താനാകാതെ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി പറഞ്ഞു.
കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട അമ്പതിനായരത്തിലധികം പ്രവാസികളാണ് നാട്ടിലെത്താന്‍ സര്‍ക്കാറിന്റെ കാരുണ്യത്തിനായി കേഴുന്നത്. ജയില്‍ മോചിതരായ ആയിരങ്ങളുമുണ്ട്. ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്ന 30 ലക്ഷത്തോളം മലയാളികളില്‍ പകുതിയോളം പേരും വളരെ ചെറിയ ശമ്പളത്തില്‍ താഴെക്കിടയില്‍ തൊഴിലെടുക്കുന്നവരാണ്.മാത്രമല്ല, അവര്‍ക്ക് ഒരു മാസത്തില്‍ അധികമായി ശമ്പളം പോലും ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഈ പ്രതിസന്ധി മനസ്സിലാക്കി അവരുടെ യാത്ര ചിലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തികവും അല്ലാതെയുമുള്ള വളര്‍ച്ചക്ക് തുല്യതയില്ലാത്ത സംഭാവന നല്‍കുന്ന പ്രവാസി സമൂഹം അവരുടെ എക്കാലത്തെയും പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.
ഈ സമയത്ത് രാജ്യത്തിനു അവരോട് തിരിച്ചു ചെയ്യാനുള്ള ബാധ്യത എന്നത് എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് കൊണ്ട് പ്രയാസങ്ങളില്ലാതെ സ്വകുടുംബവുമായി ചേരാനുള്ള അവരുടെ ആഗ്രഹം സാധിച്ചു നല്‍കലാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ലേബര്‍ ക്യാംപുകളിലും പുറത്തിറങ്ങാന്‍ കഴിയാതെ താമസ സ്ഥലത്തും ദുരിതത്തില്‍ കഴിയുന്ന പ്രവാസി തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടി അടിയന്തിരമായി ഒരു മെഡിക്കല്‍ സംഘത്തെ അയക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും തിരികെയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ധര്‍ണയില്‍ പങ്കെടുത്ത് സംസാരിച്ച എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു.സാമൂഹ്യ അകലം പാലിച്ച് നടത്തിയ സമരത്തില്‍ ജില്ലാ ഭാരവാഹികളായ അജ്മല്‍ കെ മുജീബ്, സുധീര്‍ ഏലൂക്കര, ലത്തീഫ് കോമ്പാറ പങ്കെടുത്തു.
RELATED STORIES
സുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMT