- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19 : പ്രവാസികളുടെ മടങ്ങിവരവ്; നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സന്നാഹമൊരുക്കി പോലിസ്
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പോലിസുദ്യോഗസ്ഥരാണ് വിമാനത്താവളത്തിലും പരിസരത്തും ക്യാംപുചെയ്യുക. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് കോവിഡ് കണ്‍ട്രോള്‍ റൂം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് ഡിവൈഎസ്പി മാര്‍ക്കാണ് ഇതിന്റെ ചുമതല

കൊച്ചി:കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിപുലമായ പോലിസ് സന്നാഹം ഏര്‍പ്പെടുത്തി. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പോലിസുദ്യോഗസ്ഥരാണ് വിമാനത്താവളത്തിലും പരിസരത്തും ക്യാംപുചെയ്യുക. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് കോവിഡ് കണ്‍ട്രോള്‍ റൂം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് ഡിവൈഎസ്പി മാര്‍ക്കാണ് ഇതിന്റെ ചുമതല.
ഇവരെ കൂടാതെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും നാല് സിവില്‍ പോലിസുദ്യോഗസ്ഥരും ഇവിടെ സേവനമനുഷ്ഠിക്കും. വിമാനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ഇവിടെ ശേഖരിക്കും. അറൈവല്‍ ഗേറ്റില്‍ മൂന്ന് സിഐമാരും, മൂന്ന് എസ്‌ഐമാരും, ഏഴ് സിവില്‍ പോലിസുദ്യോഗസ്ഥരും ഉണ്ടാകും. സാമൂഹ്യ അകലം പാലിച്ചേ ഇവിടെ ആളുകളെ നിര്‍ത്തുകയുള്ളു. അറൈവല്‍ ഏരിയയും മറ്റും പോലിസ് നിയന്ത്രണത്തിലായിരിക്കും. എയര്‍ പോര്‍ട്ട് ചെക്ക് പോസ്റ്റ് ഏരിയയിലും പോലിസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനയ്ക്കു ശേഷമേ വാഹനങ്ങള്‍ വിമാനത്താവളത്തിനകത്തേക്കും പുറത്തേക്കും കടത്തിവിടൂ.
വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധനക്കു ശേഷം പുറത്ത് വരുന്ന യാത്രക്കാരെ പോലിസ് അകമ്പടിയോടെയാണ് ക്വാറന്റൈന്‍ ഇന്‍സ്റ്റിട്യൂഷനില്‍ എത്തിക്കുക. പ്രവാസികളെ താമസിപ്പിക്കുവാന്‍ 14 ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്തിട്ടുള്ളത്. യാത്രക്കാരെ കൊണ്ടു പോകുന്നതിന് പ്രത്യേക ടാക്‌സികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് സീറ്റുള്ള വാഹനത്തില്‍ 2 യാത്രക്കാരും ഡ്രൈവറും മാത്രമാണ് ഉണ്ടാവുക. 7 സീറ്റ് വാഹനത്തില്‍ നാലു യാത്രക്കാരും ഡ്രൈവറും ഉണ്ടാകും. പോലിസുദ്യോഗസ്ഥരാണ് ഇവരെ ക്വാറന്റൈ ഇന്‍സ്റ്റിട്യൂഷനില്‍ എത്തിക്കുക. ഇവിടെ 24 മണിക്കൂറും പോലിസിന്റെ പ്രത്യേക ഗാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.
RELATED STORIES
കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവ്...
14 March 2025 2:18 AM GMTകേരളത്തിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം
14 March 2025 1:08 AM GMTആര്‍സിസിയിലെ ചികില്‍സക്കിടെ ഒമ്പതുകാരിക്ക് എച്ച്ഐവി ബാധിച്ച സംഭവം;...
13 March 2025 4:12 PM GMTതുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം: അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍...
13 March 2025 3:06 PM GMTമോഷ്ടിച്ച ബൈക്കുകളുമായി അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍; ഇവര്‍...
13 March 2025 2:55 PM GMTകരുവന്നൂര്‍ കള്ളപ്പണ ആരോപണം: കെ രാധാകൃഷ്ണന് എംപി ചോദ്യം ചെയ്യലിന്...
13 March 2025 2:24 PM GMT