- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് കാലത്ത് പൊരുതുന്നവര്‍ക്കായി ഒരു പാട്ട്(വീഡിയോ)
കൊവിഡ് 19 നെ പ്രതിരോധിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം ജോലി ചെയ്യുന്നവര്‍ക്ക് സമര്‍പ്പിക്കാനുമായി പോലിസ് വകുപ്പിന് വേണ്ടിയാണ് ഈ പാട്ട് തയ്യാറാക്കിയത്.

മാള: സ്വന്തം വീടുകളിലിരുന്ന് മൂന്നുപേര്‍ പോലിസിനായി ഒരു ഗാനം പൂര്‍ത്തിയാക്കി. പൊരുതുന്നവര്‍ക്കുള്ള പാട്ട്. ഇതിനകം ആയിരക്കണക്കിനാളുകളാണ് സംസ്ഥാന പോലിസിന്റെ മീഡിയ സെല്ലിന്റെയും തൃശൂര്‍ റൂറല്‍ ജില്ലാ പോലിസിന്റെ ഔദ്യോഗിക പേജിലൂടെയും ഈ പാട്ട് കേട്ടത്. ഗാനത്തിന്റെ സൃഷ്ടിയിലും സാമുഹിക അകലം പാലിച്ചെന്നത് ശ്രദ്ധേയമാണ്.
കൊവിഡ് 19 നെ പ്രതിരോധിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം ജോലി ചെയ്യുന്നവര്‍ക്ക് സമര്‍പ്പിക്കാനുമായി പോലിസ് വകുപ്പിന് വേണ്ടിയാണ് ഈ പാട്ട് തയ്യാറാക്കിയത്.
തയ്യാറാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച മൂന്നു പേരും മാളക്കാരാണെന്നതും യാദൃശ്ചികം. തൃശൂര്‍ റൂറല്‍ ജില്ലയിലെ പോലിസുകാരനായ മാള പൂപ്പത്തി സ്വദേശി രാജീവ് നമ്പീശനാണ് പാട്ടിന്റെ വരികള്‍ രചിച്ചത്. സാമൂഹിക അകലം പാലിച്ചു വീട്ടില്‍ കഴിയുന്ന സുഹൃത്തും സംഗീത സംവിധായകനും കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാന നാടക മത്സരത്തില്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അനില്‍ മാളക്ക് വരികള്‍ അയച്ചു നല്‍കി.
അനില്‍ വരികള്‍ക്ക് സംഗീതം നല്‍കി ഫോണിലൂടെ രാജീവിനെ കേള്‍പ്പിക്കുകയും തന്റെ വീട്ടിലെറെക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് രണ്ടു പേരുടെയും സുഹ്യത്തായ മേലേടം ശ്രീകുമാര്‍ മാസ്റ്ററിന് അയച്ചുകൊടുക്കയും ചെയ്തു.
ചിത്രകലാ അധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ചതിനു ശേഷം മുഴുവന്‍ സമയവും വീഡിയോ ഗ്രാഫിയും വീഡിയോ എഡിറ്റിംഗുമാണ് ജോലി.
അനില്‍ സംഗീതം നല്‍കിയ വരികളും സുഹൃത്തുക്കളില്‍ നിന്ന് രാജീവ് നമ്പീശന് ലഭിച്ച ചിത്രങ്ങളും ശ്രീകുമാര്‍ ചേര്‍ത്തു വെച്ചപ്പോള്‍ പൊരുതുന്നവര്‍ക്കൊരു പാട്ട് തയ്യാര്‍. ഡെപ്യൂട്ടേഷനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് രാജീവ് നമ്പീശന്‍. നാട്ടിലെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് ഈ മൂന്ന് സുഹൃത്തുക്കളും.
RELATED STORIES
''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഎന്തുകൊണ്ട് ഇറാന് ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
17 Jun 2025 2:04 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര് വരുന്നത് പഴയ തീപ്പൊരി താരങ്ങളും ...
13 Jun 2025 5:07 PM GMT