Kerala

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ മൂന്നുപേര്‍ കൂടി രോഗമുക്തരായി; 402 പേര്‍ പുതുതായി നിരീക്ഷണത്തില്‍

12,262 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 125 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 120 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്നുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടുപേരുമാണ് ഐസൊലേഷനിലുള്ളത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ മൂന്നുപേര്‍ കൂടി രോഗമുക്തരായി; 402 പേര്‍ പുതുതായി നിരീക്ഷണത്തില്‍
X

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേരും കോഴിക്കോട് ചികില്‍സയിലുള്ള ഒരാളും വിദഗ്ധചികില്‍സയ്ക്ക് ശേഷം രോഗമുക്തരായി. മെയ് 15ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ പരിയാപുരം ഓലപ്പീടിക സ്വദേശി 22 കാരന്‍, മെയ് 17 ന് വൈറസ് ബാധ കണ്ടെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശി 23 കാരന്‍, മെയ് 20 ന് രോഗബാധ സ്ഥിരീകരിച്ച നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി 42 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. കാഞ്ചീപുരത്തുനിന്ന് മെയ് അഞ്ചിനാണ് താനൂര്‍ പരിയാപുരം ഓലപ്പീടിക സ്വദേശി വീട്ടിലെത്തിയിരുന്നത്.

മെയ് 12 ന് ഇയാളെ മഞ്ചേരിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ കോലൊളമ്പ് സ്വദേശി മെയ് 14 ന് ചെന്നൈയില്‍ നിന്നാണ് തിരിച്ചെത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് അന്നുതന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 10 ന് ഖത്തറില്‍ നിന്ന് കൊച്ചി വഴിയെത്തിയ നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശിയെ ആദ്യം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. ഇവര്‍ മൂന്ന് പേരെയും തുടര്‍ നിരീക്ഷണങ്ങള്‍ക്കായി അതത് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ സ്റ്റെപ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 402 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു.

12,262 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 125 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 120 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്നുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടുപേരുമാണ് ഐസൊലേഷനിലുള്ളത്. 10,915 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,222 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 47 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇവരെ കൂടാതെ ഒരു ആലപ്പുഴ സ്വദേശിനിയും ഒരു പാലക്കാട് സ്വദേശിയും ചികില്‍സയിലുണ്ട്.

രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 77 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാല് മാസം പ്രായമായ കുട്ടി രോഗബാധിതയായിരിക്കെ മരിച്ചു. 27 പേര്‍ക്ക് വിദഗ്ധ ചികില്‍സയ്ക്കുശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ചികില്‍സയിലിരിക്കെ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ തുടരുകയാണ്. 22 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. ജില്ലയില്‍ ഇതുവരെ 3,394 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 180 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it