- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി
ഇന്ന് 853 സ്രവ സാംപിള്‍ പരിശോധനക്കയച്ചു. ആകെ 26,305 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24,839 എണ്ണത്തിന്റെ ഫലം ലഭിച്ചു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 33 കൊവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. 10 പേര്‍ രോഗമുക്തി നേടി.
1) 35 വയസ്സുളള കുണ്ടായിത്തോട് സ്വദേശി. ജൂലൈ 9 ന് കുണ്ടായിത്തോട് കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നയാള്‍. ജൂലൈ 10 ന് ഫറോക്കില്‍ നടത്തിയ പ്രത്യേക സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്എല്‍ടിസി യില്‍ ചികിത്സയിലാണ്.
2) 42 വയസ്സുളള കല്ലായി സ്വദേശി. പാളയം മാര്‍ക്കറ്റില്‍ ചുമട്ടു തൊഴിലാളിയാണ്. ജൂലൈ 12 ന് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ബീച്ച് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
3) 33 വയസ്സുളള മീഞ്ചന്ത സ്വദേശിനി. ജൂലൈ 9 ന് മീഞ്ചന്തയില്‍ കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നയാള്‍. ജൂലൈ 12 ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. പോസിറ്റീവായതിനെ തുടര്‍ന്ന് എന്‍.ഐ.ടി
എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
4) 34 വയസ്സുളള ഓമശ്ശേരി സ്വദേശിനി. ജൂലൈ 1 ന് സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 11 ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
5) 20 വയസ്സുളള കൂടരഞ്ഞി സ്വദേശിനി. ജൂലൈ 3 ന് റഷ്യയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തി. സ്വന്തം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 11 ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
6) 57 വയസ്സുളള പുതുപ്പാടി സ്വദേശി ജൂണ്‍ 26 ന് ദുബൈയില്‍ നിന്നും കൊച്ചി വിനാമത്താവളത്തിലെത്തി. തുടര്‍ന്ന് ടാക്‌സിയില്‍ പുതുപ്പാടിയിലുളള കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 11 ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടര്‍ന്ന് അന്നുതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
7,8) 40, 30 വയസ്സുളള കിഴക്കോത്ത് സ്വദേശികളായ ദമ്പതികള്‍. ജൂലൈ 2 ന് സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി. തുടര്‍ന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 11 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് ഒരാള്‍ മെഡിക്കല്‍ കോളജിലും മറ്റേയാള്‍ എഫ്.എല്‍.ടി.സി യിലും ചികിത്സയിലാണ്.
9,10) 57,51 വയസ്സുളള പുതിയങ്ങാടി സ്വദേശികളായ ദമ്പതികള്‍. ജൂലൈ 11 ന് പോസിറ്റീവായ കുട്ടിയുടെ മാതാപിതാക്കള്‍. ജൂലൈ 8 ന് ബീച്ച് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തി. പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
11) 45 വയസ്സുളള ഒളവണ്ണ സ്വദേശി. ജൂലൈ 12 ന് ബഹറൈനില്‍ നിന്നും കോഴിക്കോടെത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഗവ. സജ്ജമാക്കിയ പ്രത്യേക വാഹനത്തില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
12) 42 വയസ്സുളള കൊടുവളളി സ്വദേശി. ജൂലൈ 7ന് സൗദിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. കൂടെയുളളയാള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ജൂലൈ 12 ന് മെഡിക്കല്‍ കോളേജിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
13) 50 വയസ്സുളള നാദാപുരം സ്വദേശി. ജൂണ്‍ 25ന് ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 12 ന് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
14) 52 വയസ്സുളള കൊടുവളളി സ്വദേശി. ജൂലൈ 7ന് സൗദിയില്‍ നിന്നും രാത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. കൂടെയുളളയാള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ജൂലൈ 12ന് മെഡിക്കല്‍ കോളേജിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
15) 54 വയസ്സുളള വാണിമേല്‍ സ്വദേശി. നാദാപുരത്ത് പോസിറ്റീവായ ആളുമായി സമ്പര്‍ക്കതില്‍ വന്ന വ്യക്തി. ജൂലൈ 12 ന് നാദാപുരം ആശുപത്രിയില്‍ വെച്ചു നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
16) 48 വയസ്സുളള മധ്യപ്രദേശ് സ്വദേശിയായ ബി.എസ്.എഫ് ജവാന്‍. മധ്യപ്രദേശില്‍ നിന്നും ജൂലൈ 10 ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി. മിലിറ്ററി വാഹനത്തില്‍ നാദാപുരം ക്യാമ്പിലെത്തി. ജൂലൈ 12 ന് ക്യാമ്പില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
17) 35 വയസ്സുളള കുന്നുമ്മല്‍ സ്വദേശിനി. ജൂലൈ 9 ന് മൈസൂരില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 12ന് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
18) 35 വയസ്സുളള ചങ്ങരോത്ത് സ്വദേശി. ജൂലൈ 5 ന് ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 12 ന് ചങ്ങരോത്ത് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
19) 52 വയസ്സുളള ഉത്തര്‍പ്രദേശ് സ്വദേശിയായ ബി.എസ്.എഫ് ജവാന്‍. ഉത്തര്‍പ്രദേശില്‍ നിന്നും ജൂലൈ 10 ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി. മിലിറ്ററി വാഹനത്തില്‍ നാദാപുരം ക്യാമ്പിലെത്തി. ജൂലൈ 12 ന് ക്യാമ്പില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
20) 25 വയസ്സുളള പുതുപ്പാടി സ്വദേശി ലോറി െ്രെഡവര്‍. ജൂലൈ 9 ന് മൈസൂരില്‍ നിന്നും ചരക്കുമായി ലോറിയില്‍ കോഴിക്കോടെത്തി. തുടര്‍ന്ന് പരപ്പന്‍പൊയിലിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 14 ന് അംഗീകൃത സ്വകാര്യ ലാബില്‍ സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
21) ഒരു വയസ്സുള്ള ആണ്‍കുട്ടി നാദാപുരം തൂണേരിയില്‍ പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നത്. ജൂലൈ 15 ന് രോഗ ലക്ഷണങ്ങളെതുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധന നടത്തി പോസിറ്റീവ് ആവുകയും ചെയ്തു.
22) 45 വയസ്സുള്ള നാദാപുരം സ്വദേശിനി നാദാപുരത്ത് കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തില്‍ വന്നു. ജൂലൈ 15 ന് രോഗ ലക്ഷണങ്ങളെതുടര്‍ന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി ചികില്‍സയിലാണ്.
23) 45 വയസ്സുള്ള അഴിയൂര്‍ സ്വദേശി ജൂലൈ 7ന് കുവൈറ്റില്‍നിന്നും കോഴിക്കോട് എത്തി അഴിയൂരില്‍ കൊറോണ കെയര്‍സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 12ന് ലക്ഷണങ്ങളെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി ചികില്‍സയിലാണ്.
24) 43 വയസ്സുള്ള കീഴരിയൂര്‍ സ്വദേശി ജൂലൈ 4ന് ഖത്തറില്‍നിന്നും കണ്ണൂരില്‍ എത്തി കോഴിക്കോട് കൊറോണ കെയര്‍സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂലൈ 14ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
25) 5 വയസ്സുള്ള പെണ്‍കുട്ടി , ചെലവൂര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി മാതാവിനോടൊപ്പം ജൂലൈ 4ന് സൗദിയില്‍നിന്നും കോഴിക്കോട് എത്തി ടാക്‌സിയില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂലൈ 13ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
26) 25 വയസ്സുള്ള കാവിലുംപാറ സ്വദേശി ജൂണ്‍22ന് ഖത്തറില്‍നിന്നും കണ്ണൂരില്‍ എത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂലൈ 13ന് നടന്ന നിരീക്ഷണത്തിലുള്ളവര്‍ക്കായുള്ള പ്രത്യേക സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി എഫ്എല്‍ടിസി യില്‍ ചികിത്സയിലാണ്.
27) 29 വയസ്സുള്ള കാവിലുംപാറ സ്വദേശി ജൂണ്‍23ന് ഷാര്‍ജയില്‍നിന്നും കണ്ണൂരില്‍ എത്തി. ടാക്‌സിയില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂലൈ 13ന് നടന്ന നിരീക്ഷണത്തിലുള്ളവര്‍ക്കായുള്ള പ്രത്യേക സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
28) 38 വയസ്സുള്ള ചെറുവണ്ണൂര്‍ പേരാമ്പ്ര സ്വദേശി ജൂലൈ 11ന് ഒമാനില്‍നിന്നും കൊച്ചിയില്‍ എത്തി. ട്രാവലറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂലൈ 13ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
29) 57 വയസ്സുള്ള കാവിലുംപാറ സ്വദേശി ജൂണ്‍23ന് ദുബായില്‍നിന്നും കോഴിക്കോട് എത്തി. കോഴിക്കോട് കൊറോണകെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂലൈ 13ന് നടന്ന നിരീക്ഷണത്തിലുള്ളവര്‍ക്കായുള്ള പ്രത്യേക സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
30) 34 വയസ്സുള്ള കാവിലുംപാറ സ്വദേശി ജൂണ്‍27ന് ഖത്തറില്‍നിന്നും കണ്ണൂരില്‍ എത്തി. ട്രാവലറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂലൈ 13ന് നടന്ന നിരീക്ഷണത്തിലുള്ളവര്‍ക്കായുള്ള പ്രത്യേക സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
31) 36 വയസ്സുള്ള കാവിലുംപാറ സ്വദേശി ജൂലൈ4ന് ദുബായില്‍നിന്നും കോഴിക്കോട് എത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂലൈ 13ന് നടന്ന നിരീക്ഷണത്തിലുള്ളവര്‍ക്കായുള്ള പ്രത്യേക സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
32) 53 വയസ്സുള്ള തിരുവള്ളൂര്‍ സ്വദേശി ജൂലൈ 7ന് ആന്ധ്രപ്രദേശിലെ വിജയവാഡയില്‍നിന്നും ബസില്‍ വാളയാര്‍ എത്തി. തുടര്‍ന്ന് ടാക്‌സിയില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ജൂലൈ 13ന് നടന്ന നിരീക്ഷണത്തിലുള്ളവര്‍ക്കായുള്ള പ്രത്യേക സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി ചികില്‍സയിലാണ്.
33) 39 വയസ്സുളള പുറമേരി സ്വദേശി. ജൂണ്‍ 19ന് മസ്‌ക്കറ്റില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 14 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
ഇന്ന് രോഗമുക്തി നേടിയവര്‍
എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന
1) 34 വയസ്സുള്ള കട്ടിപ്പാറ സ്വദേശി
2) 29 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശി
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന
3) 42 വയസ്സുള്ള വാണിമേല്‍ സ്വദേശി
4) 54 വയസ്സുള്ള ഒളവണ്ണ് സ്വദേശിനി
5) 64 വയസ്സുള്ള അഴിയൂര്‍ സ്വദേശി
6) 49 വയസ്സുള്ള പയ്യോളി സ്വദേശി
7) 32 വയസ്സുള്ള ആയഞ്ചേരി സ്വദേശി
എന്‍.ഐ.ടിഎഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന
8) 47 വയസ്സുള്ള ചോറോട് സ്വദേശി
9) 48 വയസ്സുള്ള ചെറുവണ്ണൂര്‍ സ്വദേശി
10) 54 വയസ്സുള്ള പുതുപ്പാടി സ്വദേശി
ഇന്ന് 853 സ്രവ സാംപിള്‍ പരിശോധനക്കയച്ചു. ആകെ 26,305 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24,839 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 24,267 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 14,66 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോള്‍ 282 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 65 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 92 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 117 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 3 പേര്‍ കണ്ണൂരിലും 3 പേര്‍ മലപ്പുറത്തും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ട് പത്തനംതിട്ട സ്വദേശികളും ഒരു കൊല്ലം സ്വദേശിയും ഒരു ആലപ്പുഴ സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു മധ്യപ്രദേശ് സ്വദേശിയായ ബി.എസ്.എഫ് ജവാനും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയായ ബി.എസ്.എഫ് ജവാനും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
RELATED STORIES
വടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMT