Kerala

സംസ്ഥാനത്ത് 29 പേർക്ക് കൂടി കൊവിഡ്; ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ

21 പേർ വിദേശത്തു നിന്നും വന്നവരാണ്. 7 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. കണ്ണൂരിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 29 പേർക്ക് കൂടി കൊവിഡ്; ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ
X
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇന്ന് ആരും രോഗമുക്തി നേടിയില്ല. കൊല്ലം- 6, തൃശൂർ - 4, തിരുവനന്തപുരം, കണ്ണൂർ - 3 വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർഗോഡ് - 2 വീതം, എറണാകുളം, പാലക്കാട്, മലപ്പുറം - 1 വീതം ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരിൽ 21 പേർ വിദേശത്തു നിന്നും വന്നവരാണ്. 7 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. കണ്ണൂരിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 29 ഹോട്ട്‌സോപോട്ടുകള്‍ സംസ്ഥാനത്തുണ്ട്. കൊല്ലത്ത് ഒന്ന്, പാലക്കാട് അഞ്ചുമായി ആറ് ഹോട്ട്‌സ്‌പോട്ട് പുതുതായി വന്നു.

ഇതുവരെ 630 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 130 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 67789 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 67316പേരും 473 പേര്‍ ആശുപത്രിയിലുമുണ്ട്. 127 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇതുവരെ 45905 സാമ്പിള്‍ പരിശോധനയക്ക് അയച്ചു. 44651 രോഗമില്ല എന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 5154 സാമ്പിള്‍ ശേഖരിച്ചു 5082 നെഗറ്റീവ് ആയി.

Next Story

RELATED STORIES

Share it