Kerala

തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം: സമ്പർക്കത്തിലൂടെ 60 പേർക്ക് രോഗം; പൂന്തുറയിൽ വ്യാപനമേറുന്നു

തലസ്ഥാനത്തിന്റെ തീരദേശങ്ങളിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് എന്ന് മേയർ ശ്രീകുമാർ പറഞ്ഞു. ഒരാളിൽ നിന്ന് വളരെയേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു.

തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം: സമ്പർക്കത്തിലൂടെ 60 പേർക്ക് രോഗം; പൂന്തുറയിൽ വ്യാപനമേറുന്നു
X

തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 64 പേരിൽ സമ്പർക്കത്തിലൂടെ മാത്രം രോഗബാധയുണ്ടായത് 60 പേർക്കാണ്. തീരപ്രരദേശമായ പൂന്തുറയിലാണ് സമ്പർക്കത്തിലൂടെ രോഗ വ്യാപനമേറുന്നത്. ഇന്നലെ 42 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടത്.

തലസ്ഥാനത്തിന്റെ തീരദേശങ്ങളിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് എന്ന് മേയർ ശ്രീകുമാർ പറഞ്ഞു. ഒരാളിൽ നിന്ന് വളരെയേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണം ശക്തമാക്കിയ പൂന്തുറയിൽ കമാൻഡോകൾ റൂട്ട് മാർച്ച് നടത്തി.

ഇവിടെ കർശനമായ രീതിയിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കാനാണ് നിർദ്ദേശം. കൊവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിർദ്ദേശം നൽകി.

ജില്ലയിൽ ഇന്ന് 64 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശിനി 46 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 27 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

3. മുട്ടത്തറ സ്വദേശി 46 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

4. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ തെങ്കാശ്ശി സ്വദേശി 35 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

5. പൂന്തുറ സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

6. പൂന്തുറ സ്വദേശിനി 53 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

7. പൂന്തുറ സ്വദേശി 32 കാരൻ. പൂന്തുറയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

8. ബീമാപള്ളി സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

9. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

10. പൂന്തുറ സ്വദേശിനി 58 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

11. പൂന്തുറ സ്വദേശിനി 31 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. പൂന്തുറ സ്വദേശിനി 11 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

13. പൂന്തുറ സ്വദേശി 19 കാരൻ. പൂന്തുറ ആയുഷ് ഹോസ്പിറ്റലിൽ വോളന്റിയറായി പ്രവർത്തിക്കുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

14. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 11 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. പൂന്തുറ, ചെറിയമുട്ടം സ്വദേശി 46 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

16. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 48 കാരി. കുമരിച്ചന്ത, പൂന്തുറ എന്നിവിടങ്ങളിൽ നിന്നും നിന്നും തിരുമലയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

17. പൂന്തുറ സ്വദേശി 57 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

18. പൂന്തുറ സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

19. പൂന്തുറ, ചെറിയമുട്ടം സ്വദേശി 50 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

20. പൂന്തുറ സ്വദേശി 53 കാരൻ. കുമരിച്ചന്തയിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

21. പൂന്തുറ സ്വദേശി 30 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

22. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

23. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

24. പൂന്തുറ, ചെറിയമുട്ടം സ്വദേശി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

25. പൂന്തുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

26. പൂന്തുറ സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

27. പൂന്തുറ സ്വദേശിനി 53 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

28. പൂന്തുറ സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

29. പൂന്തുറ സ്വദേശിനി 56 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. പൂന്തുറ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

31. പൂന്തുറ സ്വദേശി 44 കാരൻ. ആയുഷ് ആശുപത്രിയിൽ ഫാർമസിസ്റ്റ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

32. പൂന്തുറ സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

33. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

34. പൂന്തുറ, ചെറിയമുട്ടം സ്വദേശി 49 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

35. പൂന്തുറ, ചെറിയമുട്ടം സ്വദേശി 36 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

36. പൂന്തുറ സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

37. പൂന്തുറ സ്വദേശി 51 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

38. പൂന്തുറ സ്വദേശിനി 58 കാരി. പൂന്തുറ പോലീസ് സ്റ്റേഷൻ പരിസരത്ത് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

39. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

40. പൂന്തുറ സ്വദേശി 42 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

41. പൂന്തുറ സ്വദേശി 58 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

42. പൂന്തുറ സ്വദേശി 63 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

43. പൂന്തുറ സ്വദേശി 52 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

44. പൂന്തുറ സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

45. പൂന്തുറ സ്വദേശി 56 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

46. പൂന്തുറ സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

47. പൂന്തുറ, പുത്തൻപള്ളി സ്വദേശി 36 കാരൻ. ഓട്ടോ ഡ്രൈവറാണ്. മത്സ്യവിൽപ്പനയും നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

48. പൂന്തുറ, സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

49. പൂന്തുറ സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

50. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 2 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

51. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

52. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 50 കാരി. കുമരിച്ചന്തയിൽ നിന്നും കരമനയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

53. പൂന്തുറ സ്വദേശി നാലുമാസം പ്രായം. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

54. പൂന്തുറ സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

55. പൂന്തുറ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

56. പൂന്തുറ, പുതുകാട് സ്വദേശിനി 56 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

57. പൂന്തുറ, പുതുകാട് സ്വദേശി 7 വസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

58. പൂന്തുറ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

59. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

60. ആര്യനാട് സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

61. ആര്യനാട് സ്വദേശിനി 54 കാരി. നെടുമങ്ങാട് ചങ്ങ എൽ.പി സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

62. കിടവിളാകം സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

63. ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ വട്ടപ്പാറ സ്വദേശി 39 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

64. മണക്കാട് സ്വദേശിനി 24 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടയിൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.1. കാരോട് ഗ്രാമപഞ്ചായത്തിലെ കാക്കാവിള (വാർഡ് നമ്പർ 14), പുതുശ്ശേരി (വാർഡ് നമ്പർ 15), പുതിയ ഉച്ചകട (വാർഡ് നമ്പർ 16) എന്നീ വാർഡുകൾ, ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും.

ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയിൻമെന്റ് സോണിനു പുറത്തു പോകാൻ പാടില്ലാത്തതാണ്. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല. സർക്കാർ മുൻനിശ്ചയിച്ച പരീക്ഷകൾ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും. കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വിഭാഗത്തിന്റെ മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം.

ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാലും മെഡിക്കൽ കോളജ് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനുള്ള നടപടികളുമായി രോഗികൾ സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗങ്ങൾക്കൊഴികെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കണം. തുടർ പരിശോധകൾക്കും മറ്റും ഒപിയിലെത്തുന്നത് കൊവിഡുമായി ബന്ധപ്പെട്ടുള്ള നിലവിലെ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നതുവരെ മാറ്റിവയ്ക്കാൻ രോഗികൾ ശ്രദ്ധിക്കേണ്ടതാണ്. തുടർ ചികിത്സ സംബന്ധമായ വിവരങ്ങൾക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുള്ള ടെലി മെഡിസിൻ സൗകര്യം പ്രയോജനപ്പെടുത്തണം. തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ 12 വരെ ടെലിമെഡിസിൻ വഴി രോഗികൾക്ക് ചികിത്സാ സംബന്ധമായ സംശയ നിവാരണം നടത്താവുന്നതാണ്.

ഫോൺ നമ്പർ: 0471 2528080

Next Story

RELATED STORIES

Share it