- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇന്ന് 3,082 പേര്‍ക്ക് കൊവിഡ്; 10 മരണം, 2,844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 2,196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3,082 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സപ്തംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരന് (56), കോഴിക്കോട് മാവൂര്‍ സ്വദേശി കമ്മുകുട്ടി (58), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കണ്ണൂര്‍ തോട്ടട സ്വദേശി ടി.പി. ജനാര്ദനന് (69), ആലപ്പുഴ കരുമാടി സ്വദേശി അനിയന് കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ആഗസ്ത് 21ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (84), ആഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 132 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2,844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 515 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 302 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 94 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 50 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 3, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 2,196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 618 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 204 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 130 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 185 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 202 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 265 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 69 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 110 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,755 പേര് ഇതുവരെ കൊവിഡില്‍നിന്നും മുക്തി നേടി.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT