- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്; 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, 13 പേര്‍ക്ക് രോഗമുക്തി
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,057 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 618 ആണ്. ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍നിന്നുള്ള ഫയര്‍സ്റ്റേഷന്‍ ജീവനക്കാരായ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ രോഗമുക്തരായി. 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,057 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 618 ആണ്. ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍നിന്നുള്ള ഫയര്‍സ്റ്റേഷന്‍ ജീവനക്കാരായ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. (49, പുരുഷന്‍), (28, പുരുഷന്‍), (25, പുരുഷന്‍), (28, പുരുഷന്‍) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ പെട്ട ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷന്‍), കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നുള്ള പുല്ലൂര്‍ സ്വദേശി (42, പുരുഷന്‍) എന്നിവര്‍ക്കും സമ്പര്‍ക്കരോഗബാധയുണ്ടായി.
പട്ടാമ്പി ക്ലസ്റ്ററില്‍നിന്നുളള 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. നെടുംപുര സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേര്‍ (12 വയസ്സുള്ള ആണ്‍കുട്ടി), (58, സ്ത്രീ), മാരാത്ത്കുന്ന് സ്വദേശി (50, പുരുഷന്‍), കടവല്ലൂര്‍ സ്വദേശി (3 വയസ്സുള്ള പെണ്‍കുട്ടി), കടവല്ലൂര്‍ സ്വദേശി(26, സ്ത്രീ), കടവല്ലൂര്‍ സ്വദേശി (3, പെണ്‍കുഞ്ഞ്), കടവല്ലൂര്‍(27, സ്ത്രീ), കടവല്ലൂര്‍ (48, സ്ത്രീ) എന്നിവരാണ് ഈ സമ്പര്‍ക്കപ്പട്ടികയിലുളളത്. രോഗ ഉറവിടമറിയാത്ത 9 പേര്‍ പോസിറ്റീവായി. പൈനൂര്‍ സ്വദേശി (42, പുരുഷന്‍), താന്ന്യം സ്വദേശി (52, സ്ത്രീ), അവിണിശ്ശേരി സ്വദേശി (28, പുരുഷന്‍), ചാലക്കുടി സ്വദേശി (30, പുരുഷന്‍), ചാലക്കുടി സ്വദേശി(52, പുരുഷന്‍), ചാലക്കുടി സ്വദേശി(45, സ്ത്രീ), പുത്തന്‍ചിറ സ്വദേശി (40, പുരുഷന്‍), വെള്ളിക്കുളങ്ങര സ്വദേശി (53, പുരുഷന്‍), കൂടപ്പുഴ സ്വദേശി (49, പുരുഷന്‍).
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വട്ടേക്കാട് സ്വദേശി (47, സ്ത്രീ), നടത്തറ സ്വദേശി (32 വയസ്സ്, പുരുഷന്‍), മഹാരാഷ്ട്രയില്‍നിന്ന് വന്ന കടപ്പുറം സ്വദേശി (27, സ്ത്രീ), മസ്‌ക്കത്തിില്‍ നിന്ന് വന്ന തണ്ടില്ലം സ്വദേശി (23, പുരുഷന്‍), ദുബയില്‍നിന്ന് വന്ന തൃപ്രയാര്‍ സ്വദേശി (26, സ്ത്രീ), വിദേശത്തുനിന്നും വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (23, പുരുഷന്‍), കര്‍ണാടകയില്‍നിന്ന് വന്ന പുതുക്കാട് സ്വദേശി (24, പുരുഷന്‍), ദുബായില്‍ നിന്ന് വന്ന ആനായിക്കല്‍ സ്വദേശി (31, പുരുഷന്‍), സൗദിയില്‍നിന്ന് വന്ന വാഴക്കോട് സ്വദേശി (45, പുരുഷന്‍), ഖത്തറില്‍നിന്ന് വന്ന രാമവര്‍മപുരം സ്വദേശി (38, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച 415 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 20 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13284 പേരില്‍ 12,815 പേര്‍ വീടുകളിലും 469 പേര്‍ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 96 പേരെയാണ് വെളളിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 706 പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 800 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണപട്ടികയില്‍നിന്നും ഒഴിവാക്കി. ഇന്ന് 1,144 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 25136 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 22,236 സാംപിളുകളുടെ പരിശോധനാഫലം വന്നിട്ടുണ്ട്.
ഇനി 2,900 സാംപിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തിലുളളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 10,179 ആളുകളുടെ സാംപിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 483 ഫോണ്‍ വിളികളാണ് ഇന്ന് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 53340 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 107 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. വെളളിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 391 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
സര്ക്കാര് നിര്ദേശം തള്ളാന് പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര് ലീഗില് കുതിപ്പ് തുടര്‍ന്ന് ലിവര്പൂള്; ലാ ലിഗയില് റയല്...
23 Dec 2024 5:53 AM GMT