Kerala

മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ്; മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

11 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും 21 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ്; മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
X

മലപ്പുറം: ജില്ലയില്‍ 35 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുപേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 11 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും 21 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ചികില്‍സയിലുള്ള രണ്ട് പാലക്കാട് സ്വദേശികള്‍ക്കും ഓരോ കണ്ണൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ജൂണ്‍ 27ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം സ്വദേശിയുമായി ബന്ധമുള്ള വട്ടംകുളം സ്വദേശിനി 43 വയസുകാരി, തിരൂര്‍ പോലിസ് അറസ്റ്റുചെയ്തവരായ തൃപ്രങ്ങോട് ചെറിയപറപ്പൂര്‍ സ്വദേശി (27), പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി (29) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 19 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശികളായ 37 വയസുകാരന്‍, 28 വയസുകാരന്‍, തിരൂരങ്ങാടി കരിമ്പില്‍ സ്വദേശിനി (22), ജൂണ്‍ 22 ന് ചണ്ഡീഗഡില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ നിലമ്പൂര്‍ പട്ടിപ്പാറ സ്വദേശി (33), ജൂലൈ ഒന്നിന് ബംഗളൂരുവില്‍നിന്നെത്തിയ മങ്കട വെള്ളില സ്വദേശി (44), വേങ്ങര തറയിട്ടാല്‍ സ്വദേശി (53), ജൂണ്‍ 29 ന് ഹൈദരാബാദില്‍നിന്ന് കൊച്ചി വഴിയെത്തിയ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി (24), നിലമ്പൂര്‍ മണലൊടി സ്വദേശി (27), ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ തിരൂരങ്ങാടി കരിപറമ്പ് സ്വദേശി (25), ജൂണ്‍ 22 ന് ട്രിച്ചിയില്‍ നിന്നെത്തിയ വളവന്നൂര്‍ വരണിക്കര സ്വദേശി (40), ജൂണ്‍ 30ന് മൈസൂരുവില്‍ നിന്നെത്തിയ ചാലിയാര്‍ അകമ്പാടം സ്വദേശി (34) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂണ്‍ 22 ന് ഷാര്‍ജയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുലാമന്തോള്‍ പാലൂര്‍ റോഡ് സ്വദേശി (50), ജൂണ്‍ 19 ന് മസ്‌കത്തില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നെടിയിരുപ്പ് മില്ലുംപടി സ്വദേശി (26), ജൂണ്‍ 29 ന് അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴേക്കോട് അരക്കുപറമ്പ് സ്വദേശി (22), ജൂണ്‍ 29 ന് ദമ്മാമില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആലിപ്പറമ്പ് മണലായ സ്വദേശി (56), ജൂണ്‍ 22 ന് റിയാദില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മുതുവല്ലൂര്‍ മുണ്ടംപറമ്പ് സ്വദേശി (34), ജൂണ്‍ 27 ന് ദുബയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൊറയൂര്‍ അരിമ്പ്ര സ്വദേശി (23), ജൂണ്‍ 29 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് കൂരാട് സ്വദേശി (82), ജൂണ്‍ 20 ന് ദോഹയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി (33), ജൂണ്‍ ആറിന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൂക്കോട്ടൂര്‍ മുണ്ടിത്തൊടിക സ്വദേശിനി (42), ജൂണ്‍ 24 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടരിക്കോട് ക്ലാരി സ്വദേശി (33), ജൂണ്‍ 19 ന് ജിദ്ദയില്‍നിന്ന് കൊച്ചി വഴിയെത്തിയ കാവനൂര്‍ വാക്കാലൂര്‍ സ്വദേശി (36), ജൂണ്‍ 15 ന് ക്വലാലംപൂരില്‍നിന്ന് കൊച്ചി വഴിയെത്തിയ മക്കരപ്പറമ്പ് സ്വദേശി (43), ജൂണ്‍ 15 ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം വഴിയെത്തിയ കിഴിശ്ശേരി കുഴിയംപറമ്പ് സ്വദേശി (27), ജൂലൈ അഞ്ചിന് റിയാദില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മുതുവല്ലൂര്‍ സ്വദേശിനി (25), ജൂലൈ രണ്ടിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (51), ജൂലൈ രണ്ടിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴുപറമ്പ് മുരിഞ്ഞമാട് സ്വദേശി (30), മൂത്തേടം സ്വദേശി (33), താനാളൂര്‍ വൈലത്തൂര്‍ സ്വദേശി (35), എആര്‍ നഗര്‍ കൊളപ്പുറം സ്വദേശി (28), തെന്നല അറക്കല്‍ സ്വദേശി (29), ജൂണ്‍ ആറിന് ബഹ്‌റൈനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി (32) എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദേശരാജ്യങ്ങളില്‍നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് ചികില്‍സയിലുള്ളത്.

മഞ്ചേരിയില്‍ ചികില്‍സയില്‍ കഴിയുന്ന പാലക്കാട് ആനക്കര സ്വദേശിനി (65), ജൂലൈ രണ്ടിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പത്തനംതിട്ട കുറുമ്പാല സ്വദേശിനി (43), ജൂലൈ ഒന്നിന് ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് വിളയൂര്‍ സ്വദേശിനി (25), കണ്ണൂര്‍ പിണറായി സ്വദേശിനി (60) വയസുകാരി എന്നിവര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Next Story

RELATED STORIES

Share it