- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 356 പേര്‍ക്ക് കൂടി കൊവിഡ്; 337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
ഒമ്പത് ആരോഗ്യപ്രവര്ത്തകരുള്പ്പെടെ 20 പേര്‍ക്ക് ഉറവിടമറിയാതെയും 317 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
മലപ്പുറം: ജില്ലയില്‍ ഇന്ന് 356 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു. 337 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ ഒമ്പത് ആരോഗ്യപ്രവര്ത്തകരുള്പ്പെടെ 20 പേര്‍ക്ക് ഉറവിടമറിയാതെയും 317 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേര് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതിനിടെ ജില്ലയില്‍ 108 പേര് വിദഗ്ധചികില്‍സയ്ക്കുശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 3,523 പേരാണ് വിദഗ്ധചികില്‍സയ്ക്കുശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
നിരീക്ഷണത്തിലുള്ളത് 40,315 പേര്
40,315 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,794 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 388 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 15 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നുപേരും കാളികാവ് പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 86 പേരും ചുങ്കത്തറ പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 179 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 57 പേരും പെരിന്തല്‍മണ്ണ എംഇഎസ് പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 127 പേരും കീഴാറ്റൂര്‍ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 99 പേരും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 24 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 213 പേരും കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 590 പേരുമാണ് ചികില്‍സയില്‍ കഴിയുന്നത്. 37,314 പേര് വീടുകളിലും 1,201 പേര് കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
79,392 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍ടിപിസിആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 90,804 പേരുടെ സാംപിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 88,483 പേരുടെ ഫലം ലഭ്യമായതില്‍ 79,392 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,201 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.
ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT