- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ്; 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 46 പേര്‍ക്ക് രോഗമുക്തി
322 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. 313 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികില്‍സയില്‍ കഴിയുന്നു.
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന രണ്ടുപേര്‍ക്കും അന്തര്‍സംസ്ഥാനത്തുനിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. ചികില്‍സയ്ക്കിടെ അഞ്ചുപേര്‍ മരണപ്പെട്ടു. 322 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. 313 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികില്‍സയില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവര്‍:
ആഗസ്ത് 8 ന് കോങ്കോയില്‍നിന്നുവന്ന വെണ്ണിയോട് സ്വദേശി (29), ആഗസ്റ്റ് 13 ന് ദുബയില്‍ നിന്നുവന്ന മുപ്പൈനാട് സ്വദേശി (28), റായ്പൂരില്‍ നിന്നു ലോറിയുമായി എത്തിയ തമിഴ്നാട് സ്വദേശി (36) എന്നിവരാണ് പുറത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍. മേപ്പാടി സമ്പര്‍ക്കത്തിലുള്ള 25 ചൂരല്‍മല സ്വദേശികള്‍ (19 പുരുഷന്‍മാരും 6 സ്ത്രീകളും), വാളാട് സമ്പര്‍ക്കത്തിലുള്ള 4 വാളാട് സ്വദേശികള്‍ (പുരുഷന്‍മാര്‍- 18, 25, 55 വയസ്സ്, സ്ത്രീ-16), പടിഞ്ഞാറത്തറ സമ്പര്‍ത്തിലുള്ള 5 കുപ്പാടിത്തറ സ്വദേശികള്‍ (സ്ത്രീകള്‍-40, 19, 15, കുട്ടികള്‍- 9, 3), മാനന്തവാടി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 4 കമ്മന സ്വദേശികള്‍ (പുരുഷന്‍മാര്‍- 60,34, കുട്ടികള്‍- 7, 7), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള 2 കടച്ചിക്കുന്ന് സ്വദേശികള്‍ (സ്ത്രീ-21, പെണ്‍കുട്ടി- 7), പനമരം ബേക്കറി സന്ദര്‍ശിച്ച അഞ്ചുകുന്ന് സ്വദേശി (60 ), കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയ തരുവണ സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 3 തരുവണ സ്വദേശികള്‍ (പുരുഷന്‍- 20, സ്ത്രീകള്‍- 41,19) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
46 പേര്‍ക്ക് രോഗമുക്തി
വാളാട് സ്വദേശികളായ 26 പേര്‍, എടവക സ്വദേശികളായ 4 പേര്‍, അഞ്ചാംപീടിക, കല്‍പ്പറ്റ, അമ്പലവയല്‍, പാടിച്ചിറ സ്വദേശികളായ 2 പേര്‍ വീതം, അരപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മാനന്തവാടി, തലപ്പുഴ, പേരിയ, മുണ്ടക്കുറ്റി, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ വീതവുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്
191 പേര്‍ കൂടി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 191 പേരാണ്. 168 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2784 പേര്‍. ഇന്ന് വന്ന 42 പേര്‍ ഉള്‍പ്പെടെ 360 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍നിന്ന് ഇന്ന് 1327 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 34554 സാംപിളുകളില്‍ 33658 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 32465 നെഗറ്റീവും 1193 പോസിറ്റീവുമാണ്.
RELATED STORIES
എസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTലെബനാനില്‍ ചോരതുപ്പി ഇസ്രായേലിന്റെ ഗോലാനികള്‍
16 Nov 2024 5:17 PM GMTതെലുങ്കര്‍ക്കെതിരെ അശ്ലീല-വംശീയ പരാമര്‍ശം: നടി കസ്തൂരി അറസ്റ്റില്‍;...
16 Nov 2024 5:13 PM GMTപരപ്പനങ്ങാടിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
16 Nov 2024 4:46 PM GMTസാംസ്കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ...
16 Nov 2024 4:44 PM GMTമോഷണക്കേസ് പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; ഇയാള്‍...
16 Nov 2024 4:07 PM GMT