- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ചേര്‍ത്തല മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ നാളെ മുതല്‍ പ്രവര്‍ത്തിക്കും
ദിവസവും രാവിലെ 10.30 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെ പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ട് പോകാവുന്നതാണ്. ദിവസവും അര്‍ധരാത്രി 12 മണി മുതല്‍ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും. ലോറി ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ക്ക് നഗരസഭ വക കംഫര്‍ട്ട് സ്റ്റേഷന്‍ വിശ്രമകേന്ദ്രമായി ഉപയോഗിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം നഗരസഭ ഒരുക്കേണ്ടതാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല
ആലപ്പുഴ: കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ചേര്‍ത്തല നഗരസഭാ മാര്‍ക്കറ്റ് കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളോടെ നാളെ രാവിലെ 4 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.എല്ലാ ദിവസവും അര്‍ധരാത്രി 12 മണി മുതല്‍ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും. ലോറി ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ക്ക് നഗരസഭ വക കംഫര്‍ട്ട് സ്റ്റേഷന്‍ വിശ്രമകേന്ദ്രമായി ഉപയോഗിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം നഗരസഭ ഒരുക്കേണ്ടതാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല. അവര്‍ക്ക് വേണ്ട മറ്റു സൗകര്യങ്ങള്‍ കടയുടമകള്‍ തന്നെ ഏര്‍പ്പെടുത്തി നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
റീടെയില്‍ വ്യാപാരത്തിനായി എത്തുന്നവര്‍ക്ക് കടകളില്‍ നിന്നുംചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റുന്നതിന് ദിവസവും രാവിലെ 6:30 മുതല്‍ രാവിലെ 10.30 വരെ അനുമതി നല്‍കും.ദിവസവും രാവിലെ 10.30 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെ പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ട് പോകാവുന്നതാണ്. പൊതുജനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ യാതൊരുകാരണവശാലും മാര്‍ക്കറ്റില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. മാര്‍ക്കറ്റിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണം ചേര്‍ത്തല പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നഗരസഭാ സെക്രട്ടറിയുമായി ആലോചിച്ചു നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഞായറാഴ്ച ദിവസം മാര്‍ക്കറ്റ് സമ്പൂര്‍ണ്ണമായി അടച്ചുകൊണ്ട് ശുചീകരണം നടത്തും.ഒരു ദിവസം 15 ഹെവി ചരക്കുവാഹനങ്ങള്‍ക്ക് മാത്രമേ മാര്‍ക്കറ്റില്‍ പ്രവേശനം അനുവദിക്കൂ.എല്ലാ വ്യാപാരസ്ഥാപനങ്ങളും, സ്ഥാപനങ്ങളിലെ ജീവനക്കാരും സ്ഥാപനങ്ങളില്‍ എത്തുന്ന വ്യക്തികളുടെയും ഓരോ സ്ഥാപനങ്ങളിലും ലോഡുമായി എത്തുന്ന വാഹനങ്ങളുടെ വിവരം ,ഡ്രൈവര്‍മാര്‍/ക്ലീനര്‍മാരുടെയും പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ലോഡ് ഇറക്കിയ തൊഴിലാളികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ www.covid19jagratha.kerala.nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
എല്ലാ സ്ഥാപന ഉടമകളും അതതു സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ക്യു ആര്‍ കോഡ് ജനറേറ്റ് ചെയ്ത് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇത് സംബന്ധിച്ച സംശയങ്ങള്‍ക്കും വിശദമായ വിവരങ്ങള്‍ക്കും 0477 2239999 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡപ്രകാരമുള്ള സുരക്ഷാഉപകരണങ്ങള്‍ ( സാനിറ്റൈസര്‍,മാസ്‌ക്ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് ) മുതലായവ ഏര്‍പ്പാടാക്കണം. സാമൂഹ്യ അകലം പാലിച്ച് പ്രവര്‍ത്തിക്കണം.കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യപിക്കപ്പെടുന്ന സ്ഥലങ്ങളില്‍ നിന്നും ആരുംതന്നെ വ്യാപാരസ്ഥാപനങ്ങളിലൊ മാര്‍ക്കറ്റുമായി ബന്ധപ്പെടുന്ന മറ്റു തൊഴിലുകളിലും ഏര്‍പ്പെടാന്‍ പാടുള്ളതല്ല.നടപ്പാത കയ്യേറി കച്ചവടം നടത്തുന്നത് പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ചേര്‍ത്തല നഗരസഭാ തലത്തില്‍ രൂപീകരിച്ച ജനകീയമേല്‍നോട്ട കമ്മിറ്റി, ചേര്‍ത്തല മുനിസിപ്പല്‍ സെക്രട്ടറി, ചേര്‍ത്തല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഉറപ്പുവരുത്തണം. തദ്ദേശസ്വയംഭരണം, പോലിസ് വകുപ്പുകളുടെ ഏകോപനത്തിനായി ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ ചേര്‍ത്തല തഹസീല്‍ദാരെ ചുമതലപ്പെടുത്തി.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT