- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം; ആലപ്പുഴ ജില്ലയില്‍ ചികില്‍സയ്ക്ക് 1527 കിടക്കകള്‍ കൂടി
നിലവിലെ ചികില്‍സാ കേന്ദ്രങ്ങള്‍ക്ക് പുറമേ എട്ടു ഡൊമിസിലറി കെയര്‍ സെന്ററും മൂന്നു സിഎഫ്എല്‍ടിസിയുംജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സൗകര്യത്തോടെ 70 കിടക്കകളുമായി സിഎസ്എല്‍ടിസിയും തയ്യാറായി.നിലവില്‍ പുതിയ സംവിധാനം തയ്യാറാകുന്നതോടെ വിവിധ കേന്ദ്രങ്ങളിലായി 4339 കിടക്കകള്‍ തയ്യാറാകും
ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആലപ്പുഴ ജില്ലയില്‍ സജ്ജമാക്കി ജില്ല ഭരണകൂടം. നിലവിലെ ചികില്‍സാ കേന്ദ്രങ്ങള്‍ക്ക് പുറമേ എട്ടു ഡൊമിസിലറി കെയര്‍ സെന്ററും മൂന്നു സിഎഫ്എല്‍ടിസിയുംജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സൗകര്യത്തോടെ 70 കിടക്കകളുമായി സിഎസ്എല്‍ടിസിയും തയ്യാറായി.നിലവില്‍ പുതിയ സംവിധാനം തയ്യാറാകുന്നതോടെ വിവിധ കേന്ദ്രങ്ങളിലായി 4339 കിടക്കകള്‍ തയ്യാറാകും. ഇപ്പോള്‍ 2812 കിടക്കകള്‍ ഉപയോഗിക്കാവുന്ന സ്ഥിതിയിലാണ്.അധികമായി ഉടനെ 1527 കിടക്കകളും കൂടി സജ്ജീകരിച്ചുവരുകയാണ്.
നിലവിലെ ചികിത്സാ കേന്ദ്രങ്ങളില്‍ കിടക്കകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ആലപ്പുഴ ഡി.സി. മില്‍സിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഇപ്പോഴുള്ള 1440 കിടക്കകള്‍ക്കു പുറമെ 400 കിടക്കകള്‍ കൂടി സജ്ജീകരിക്കും. ചെങ്ങന്നൂര്‍ പുത്തന്‍കാവ് എസ്ബിഎസ് ക്യാംപ് സെന്റര്‍ സിഎഫ്എല്‍ടിസി ആയി രോഗികളുടെ പ്രവേശനത്തിന് തയ്യാറായി. ഇവിടെ 150 ബഡ്ഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.മൂന്ന് ഡിസിസികളും രോഗികളെ പ്രവേശിപ്പിക്കുന്നതിന് തയ്യാറായിട്ടുണ്ട്. ചേര്‍ത്തല ടൗണ്‍ ഹാള്‍(ഡിസിസി-50), കായംകുളം സ്വാമി നിര്‍മലാനന്ദ മെമ്മോറിയല്‍ ബാലഭവന്‍(ഡിസിസി.-100), കുട്ടനാട്: എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം(ഡിസിസി.-90)എന്നിവയാണ് തയ്യാറായിട്ടുള്ളത്.
ജനറല്‍ ഹോസ്പിറ്റലിലെ പുതുതായി തുടങ്ങുന്ന 70 ബഡ്ഡുകളുള്ള സിഎസ്എല്‍ടിസിക്ക് പുറമേ രണ്ട് സിഎഫ്എല്‍ടിസികള്‍ 740 കിടക്കകളുമായി തയ്യാറായി വരുകയാണ്. പുന്നപ്ര വടക്ക് കേപ്പ് ലേഡീസ്&ജന്റ്‌സ് ഹോസ്റ്റല്‍ (സിഎഫ്എല്‍റ്റിസി-440), നൂറനാട് ശ്രീ ബുദ്ധ കോളേജ് ഹോസ്റ്റല്‍ ആന്‍ഡ് സ്‌കൂള്‍-300) എന്നിവയാണ് തയ്യാറാക്കിവരുന്ന സിഎഫ്എല്‍റ്റിസികള്‍ അഞ്ച് ഡിസിസികളിലായി പുതുതായി 327 ബഡ്ഡുകളും തയ്യാറാക്കി വരുന്നു. പട്ടണക്കാട് സെന്റ് ജോസഫ് പാരിഷ് ഹാള്‍ (ഡി സി സി 50), മാവേലിക്കര ബൈബിള്‍ കോളേജ്&ഐ ഇ എം ഹാള്‍ (ഡി സി സി -120), ചുനക്കര സെന്റ് ഗ്രിഗോറിയസ് പാരിഷ് ഹാള്‍ (ഡി സി സി -50), മാരാരിക്കുളം സൗത്ത് സെന്റ് ആന്റണീസ് പാരിഷ് ഹാള്‍ -57), പള്ളിപ്പാട് സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍ -50) എന്നിവയാണ് പുതുതായി തയ്യാറാക്കിവരുന്ന ഡി.സി.കള്‍.
നിലവില്‍ രോഗികളുള്ള ചികിത്സാകേന്ദ്രങ്ങളുടെ വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ചുവടെ:
ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രി(എസ്.എല്‍.റ്റി.സി.-62 കിടക്ക), തണ്ണീര്‍മുക്കം സെന്റ് ജോസഫ്സ് പാരിഷ് ഹാള്‍(ഡി.സി.സി.-80), അമ്പലപ്പുഴ: ടി ഡി മെഡിക്കല്‍ കോളേജ് (കൊവിഡ് ആശുപത്രി - 285), ആലപ്പുഴ വനിത-ശിശു ആശുപത്രി(സിഎസ്എല്‍റ്റിസി-200), ആലപ്പുഴ ടൗണ്‍ ഹാള്‍(സിഎഫ്എല്‍റ്റിസി.-190), ആര്യാട് ഡിസി മില്‍സ്(സിഎഫ്എല്‍റ്റിസി-1440)കാര്‍ത്തികപ്പള്ളി: ഹരിപ്പാട് താലൂക്ക് ആശുപത്രി(കോവിഡ് ആശുപത്രി -37), ഹരിപ്പാട് മാധവ ആശുപത്രി (സിഎഫ്എല്‍റ്റിസി-145), പത്തിയൂര്‍ എല്‍മെക്സ് ആശുപത്രി(സിഎഫ്എല്‍റ്റിസി.-120)മാവേലിക്കര: മാവേലിക്കര പിഎം ആശുപത്രി(സിഎഫ്എറ്റിസി.-62),ചെങ്ങന്നൂര്‍-ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രി(സിഎസ്എല്‍റ്റിസി.-191).
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT