Kerala

കൊവിഡ്: ആലപ്പുഴയില്‍ അതിതീവ്രവ്യാപനം രണ്ടു പഞ്ചായത്തുകളില്‍;അതിവ്യാപനം 13 തദ്ദേശസ്ഥാപനങ്ങളില്‍

മിതവ്യാപന (ബി വിഭാഗം) സ്ഥലങ്ങള്‍ 51.വ്യാപനം കുറഞ്ഞ (എ വിഭാഗം) സ്ഥലങ്ങള്‍ 12.ഏറ്റവും കുറഞ്ഞ ടിപിആര്‍ തകഴിയില്‍. ഉയര്‍ന്നത് കുത്തിയതോട്

കൊവിഡ്: ആലപ്പുഴയില്‍ അതിതീവ്രവ്യാപനം രണ്ടു പഞ്ചായത്തുകളില്‍;അതിവ്യാപനം 13 തദ്ദേശസ്ഥാപനങ്ങളില്‍
X

ആലപ്പുഴ: ജില്ലയില്‍ പ്രതിവാര കൊവിഡ് പരിശോധന നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂലൈ ഏഴു വരെ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവായി. ജൂണ്‍ 30 വരെയുള്ള പ്രതിവാര ടിപിആര്‍. നിരക്കിനെ അടിസ്ഥാനമാക്കിയാണ് നാളെ മുതല്‍(ജൂലൈ ഒന്ന്) നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ടിപിആര്‍. ആറു ശതമാനത്തില്‍ താഴെയുള്ള വ്യാപനം കുറഞ്ഞ സ്ഥലങ്ങളെ എ വിഭാഗത്തിലും ആറു മുതല്‍ 12 ശതമാനം വരെയുള്ള മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ടിപിആര്‍ 12നും 18നും ഇടയ്ക്കുള്ള അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 18 ശതമാനത്തിനു മുകളിലുള്ള അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഡി വിഭാഗത്തില്‍ രണ്ടു പഞ്ചായത്തുകളും സി വിഭാഗത്തില്‍ രണ്ടു നഗരസഭകളടക്കം 13 തദ്ദേശസ്ഥാപനങ്ങളും ബി വിഭാഗത്തില്‍ നാലു നഗരസഭകളടക്കം 51 തദ്ദേശസ്ഥാപനങ്ങളും എ വിഭാഗത്തില്‍ 12 പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഏറ്റവും കുറഞ്ഞ ടിപിആര്‍ നിരക്ക് തകഴി പഞ്ചായത്തിലാണ്- 2.03 ശതമാനം. 18.92 ശതമാനമുള്ള കുത്തിയതോട് പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന ടിപിആറുള്ളത്. നേരത്തേയുള്ള നിയന്ത്രണങ്ങളും ഇളവുകളും അതത് വിഭാഗത്തില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ബാധകമാണ്. ബി വിഭാഗത്തില്‍ വരുന്ന സ്ഥലങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷ യാത്ര അനുവദിച്ചിട്ടുണ്ട്. ശനി, ഞായര്‍(ജൂലൈ മൂന്ന്, നാല്) തീയതികളില്‍ പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. പൂര്‍ണലോക്ഡൗണില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങളേ ഈ ദിവസങ്ങളില്‍അനുവദിക്കൂ.

ഡി വിഭാഗം (ടിപിആര്‍. 18നു മുകളില്‍)

പെരുമ്പളം(ടിപിആര്‍ 18.12 ശതമാനം), കുത്തിയതോട്(18.92)

സി വിഭാഗം (ടിപിആര്‍ 12-18)

നഗരസഭകള്‍: കായംകുളം(12.38), ചേര്‍ത്തല(14.78)

പഞ്ചായത്തുകള്‍: പാണാവള്ളി(12.24), കടക്കരപ്പള്ളി(12.41), ദേവികുളങ്ങര(12.92), ആര്യാട്(13.10), ചിങ്ങോലി(13.17), വള്ളികുന്നം(13.35), ചേര്‍ത്തല തെക്ക്(13.60), ചുനക്കര(13.70), പുറക്കാട്(14.70), ചെട്ടികുളങ്ങര(15), കാര്‍ത്തികപ്പള്ളി(16.26)

ബി വിഭാഗം സി വിഭാഗം (ടിപിആര്‍ 6-12)

നഗരസഭകള്‍: ചെങ്ങന്നൂര്‍(7.19), മാവേലിക്കര(7.30), ഹരിപ്പാട്(10.33), ആലപ്പുഴ(10.91)

പഞ്ചായത്തുകള്‍: പള്ളിപ്പാട്(6.06), കൈനകരി(6.14), പത്തിയൂര്‍(6.54), അമ്പലപ്പുഴ തെക്ക്(6.75), എടത്വാ(6.79), കൃഷ്ണപുരം(6.88), ചമ്പക്കുളം(6.91), അമ്പലപ്പുഴ വടക്ക്(7.15), കുമാരപുരം(7.26), കോടംതുരുത്ത്(7.31), ആല(7.47), ചേപ്പാട്(7.49), മാവേലിക്കര-താമരക്കുളം(7.68), നൂറനാട്(7.72), വയലാര്‍(7.72), കാവാലം(8.02), മുഹമ്മ(8.08), പാണ്ടനാട്(8.11), എഴുപുന്ന(8.15), പുന്നപ്ര തെക്ക്(8.21), കരുവാറ്റ(8.29), തൃക്കുന്നപ്പുഴ(8.49), അരൂക്കുറ്റി(8.77), പുളിങ്കുന്ന്(8.79), കണ്ടല്ലൂര്‍(8.97), തണ്ണീര്‍മുക്കം(9.11), മാരാരിക്കുളം വടക്ക്(9.15), മാരാരിക്കുളം തെക്ക്(9.25), പുന്നപ്ര വടക്ക്(9.77), അരൂര്‍(9.80), രാമങ്കരി(9.83), ബുധനൂര്‍(9.90), തിരുവന്‍വണ്ടൂര്‍(9.90), മാന്നാര്‍(9.98), ആറാട്ടുപുഴ(10.01), പുലിയൂര്‍(10.16), മാവേലിക്കര തെക്കേക്കര(10.20), പട്ടണക്കാട്(10.33), ചെന്നിത്തല തൃപ്പെരുന്തുറ(10.48), മുളക്കുഴ(10.64), മണ്ണഞ്ചേരി(10.90), വീയപുരം(11.03), മുതുകുളം(11.20), ഭരണിക്കാവ്(11.35), തഴക്കര(11.44), തുറവൂര്‍(11.58), കഞ്ഞിക്കുഴി(11.95)

എ വിഭാഗം (ടിപിആര്‍ ആറിനു താഴെ)

തകഴി(2.03), മുട്ടാര്‍(2.08), ചെറുതന(3.25), തൈക്കാട്ടുശേരി(3.86), തലവടി(3.90), ചേന്നംപള്ളിപ്പുറം(4.14), നീലംപേരൂര്‍(4.77), പാലമേല്‍(5.32), വെളിയനാട്(5.34), നെടുമുടി(5.36), ചെറിയനാട്(5.41), വെണ്‍മണി(5.96) എന്നിങ്ങനെയാണ്

Next Story

RELATED STORIES

Share it