- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ആലപ്പുഴയില്‍ അതിതീവ്ര വ്യാപനം അഞ്ചു പഞ്ചായത്തുകളില്‍;അതിവ്യാപനം 28 തദ്ദേശസ്ഥാപനങ്ങളില്‍
എ വിഭാഗത്തില്‍ അഞ്ചു പഞ്ചായത്തുകള്‍.ബി വിഭാഗത്തില്‍ 40 തദ്ദേശസ്ഥാപനങ്ങള്‍.ഏറ്റവും കുറഞ്ഞ ടിപിആര്‍. കാവാലത്ത്; കൂടുതല്‍ മണ്ണഞ്ചേരിയില്‍

ആലപ്പുഴ: ജില്ലയില്‍ പ്രതിവാര കൊവിഡ് പരിശോധന നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂലൈ 28 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവായി. ജൂലൈ 15 മുതല്‍ 21 വരെയുള്ള പ്രതിവാര ടിപിആര്‍ നിരക്കിനെ അടിസ്ഥാനമാക്കിയാണ് നാളെ മുതല്‍ നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ടിപിആര്‍ അഞ്ചു ശതമാനത്തില്‍ താഴെയുള്ള വ്യാപനം കുറഞ്ഞ സ്ഥലങ്ങളെ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 ശതമാനം വരെയുള്ള മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ടിപിആര്‍. 10നും 15നും ഇടയ്ക്കുള്ള അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ള അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
എ വിഭാഗത്തില്‍ അഞ്ചു പഞ്ചായത്തുകളും ബി വിഭാഗത്തില്‍ രണ്ടു നഗരസഭയടക്കം 40 തദ്ദേശസ്ഥാപനങ്ങളും സി വിഭാഗത്തില്‍ നാലു നഗരസഭയടക്കം 28 തദ്ദേശസ്ഥാപനങ്ങളും ഡി വിഭാഗത്തില്‍ അഞ്ചു പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഏറ്റവും കുറഞ്ഞ ടിപിആര്‍ നിരക്ക് കാവാലം പഞ്ചായത്തിലാണ് 2.17 ശതമാനം. 20.10 ശതമാനമുള്ള മണ്ണഞ്ചേരി പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന ടിപിആറുള്ളത്.
സര്‍ക്കാര്‍ വിവിധ വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. ശനി, ഞായര്‍ തീയതികളില്‍ പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. പൂര്‍ണലോക്ഡൗണില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങളേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും.
എ വിഭാഗം (പഞ്ചായത്തിന്റെ പേരും ടിപിആര്‍ നിരക്കും)
കാവാലം-2.17
പുന്നപ്ര തെക്ക്- 2.94
ചെന്നിത്തല തുപ്പെരുന്തുറ-3.21
നെടുമുടി-4.35
കൈനകരി-4.91
ബി വിഭാഗം
നഗരസഭ:
ചെങ്ങന്നൂര്‍-5.49
കായംകുളം-7.06
പഞ്ചായത്തുകള്‍:
തൈക്കാട്ടുശേരി-5.04
പള്ളിപ്പാട് -5.20
മാവേലിക്കര താമരക്കുളം-5.32
എടത്വാ-5.43
തിരുവന്‍വണ്ടൂര്‍-5.70
ചുനക്കര-5.96
പുളിങ്കുന്ന്-6.13
അരൂക്കുറ്റി-6.24
തുറവൂര്‍-6.30
രാമങ്കരി-6.38
പാലമേല്‍-6.73
വള്ളികുന്നം-6.90
അമ്പലപ്പുഴ തെക്ക്-6.92
പുന്നപ്ര വടക്ക്-7.07
മാവേലിക്കര തെക്കേക്കര-7.54
അമ്പലപ്പുഴ വടക്ക്-7.65
മാരാരിക്കുളം വടക്ക്-7.72
കുത്തിയതോട്-7.73
പുലിയൂര്‍-7.73
വീയപുരം-7.77
തലവടി-7.99
ആല-8.11
മുട്ടാര്‍-8.24
വയലാര്‍-8.36
തണ്ണീര്‍മുക്കം-8.40
കോടംതുരുത്ത്-8.43
ചേന്നംപള്ളിപ്പുറം-8.45
പെരുമ്പളം-8.60
ചെറുതന-8.61
കരുവാറ്റ-8.77
കണ്ടല്ലൂര്‍-8.94
തകഴി-8.97
ചെട്ടികുളങ്ങര-9.29
നീലംപേരൂര്‍-9.76
എഴുപുന്ന-9.86
തഴക്കര-9.87
കുമാരപുരം-9.88
പാണ്ടനാട്-9.93
സി വിഭാഗം
നഗരസഭ:
ഹരിപ്പാട്-10.42
മാവേലിക്കര-11.15
ആലപ്പുഴ-11.70
ചേര്‍ത്തല-11.96
പഞ്ചായത്തുകള്‍:
പട്ടണക്കാട് -10.14
കാര്‍ത്തികപ്പള്ളി-10.18
മുളക്കുഴ-10.39
വെളിയനാട്-10.66
മുതുകുളം-10.67
അരൂര്‍-10.89
നൂറനാട്-10.92
ആറാട്ടുപുഴ-11.38
കഞ്ഞിക്കുഴി-11.57
ചെറിയനാട്-11.85
ചേപ്പാട്-11.88
ചേര്‍ത്തല തെക്ക്-12.01
ദേവികുളങ്ങര-12.59
പുറക്കാട്-12.76
പത്തിയൂര്‍-12.84
വെണ്‍മണി-13.04
ആര്യാട്-13.10
തൃക്കുന്നപ്പുഴ-13.79
ചിങ്ങോലി-14.03
മാന്നാര്‍14.08
കടക്കരപ്പള്ളി14.29
മുഹമ്മ-14.66
ബുധനൂര്‍-14.70
കൃഷ്ണപുരം-14.93
ഡി വിഭാഗം
ചമ്പക്കുളം-16.03
ഭരണിക്കാവ്-16.16
മാരാരിക്കുളം തെക്ക്-16.29
പാണാവള്ളി-16.67
മണ്ണഞ്ചേരി-20.10
എന്നിങ്ങനെയാണ് ടിപിആര്‍
RELATED STORIES
കൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMTമലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍, പലര്‍ക്കും...
27 Jun 2025 11:15 AM GMTസ്കൂളുകളിലെ സുംബ ഡാന്‍സിന് എന്താണ് തെറ്റ്? സുംബ വിവാദത്തില്‍ മന്ത്രി...
27 Jun 2025 10:36 AM GMTവിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; അപരാജിത ബില്ല്...
27 Jun 2025 10:31 AM GMTഉത്തരാഖണ്ഡിലെ ബസ് അപകടം; എങ്ങുമെത്താതെ കാണാതായവര്‍ക്കു വേണ്ടിയുള്ള...
27 Jun 2025 10:05 AM GMTസ്കൂളിലെ സൂംബ; സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ് ലിം സംഘടനകള്‍
27 Jun 2025 10:01 AM GMT