- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: ആലപ്പുഴയില്‍ രണ്ട് പഞ്ചായത്തുകള്‍ അടച്ചു
പെരുമ്പളം (13 വാര്‍ഡുകള്‍), ചേന്നം പള്ളിപ്പുറം (17 വാര്‍ഡുകള്‍) എന്നീ ഗ്രാമപഞ്ചായത്തുകളാണ് പൂര്‍ണമായും കണ്ടെയിന്‍മെന്റ്് സോണായി പ്രഖ്യാപിച്ചത്
ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രണ്ട് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു. പെരുമ്പളം (13 വാര്‍ഡുകള്‍), ചേന്നം പള്ളിപ്പുറം (17 വാര്‍ഡുകള്‍) എന്നീ ഗ്രാമപഞ്ചായത്തുകളാണ് പൂര്‍ണമായും കണ്ടെയിന്‍മെന്റ്് സോണായി പ്രഖ്യാപിച്ചത്.
ജില്ലയില്‍ കണ്ടെയ്‌നമെന്റ് സോണായി പ്രഖ്യാപിച്ച മറ്റു പ്രദേശങ്ങള്‍:
പുലിയൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുളിക്കാം പാലം ഇടവങ്കാട് പള്ളി മുതല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ വരെയുള്ള പ്രദേശം, ആലപ്പുഴ നഗരസഭ വാര്‍ഡ് 42 ല്‍ (റെയില്‍വേ സ്റ്റേഷന്‍) എസ് എന്‍ കവലക്ക് തെക്ക് പടിഞ്ഞാറ് മുതല്‍ കമ്മ്യൂണിറ്റി ഹാള്‍, റെയില്‍വേ ക്വാര്‍ട്ടേഴ്സ്‌ന് കിഴക്ക് ഭാഗം ഉള്‍പ്പെടെയുള്ള പ്രദേശം, വാര്‍ഡ് 32 ല്‍ പുന്നായ്ക്കല്‍ കടയുടെ ഇടവഴി മുതല്‍ മഹിമ ബേക്കറി ഇടവഴി വരെയുള്ള പ്രദേശം. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുള്ളികണക്ക് ദേശത്തിനകം ഭാഗം ഉള്‍പ്പെടെയുള്ള പ്രദേശം. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 ല്‍ തെക്ക് -കൊച്ചുതെക്കെതില്‍ പാലം, വടക്ക് -വലിക്കാപറമ്പില്‍ റോഡ്, കിഴക്ക് - നടുവിലപറമ്പ് തോട്, പടിഞ്ഞാറ് -അമ്മാവന്‍പറമ്പ് തോട് പ്രദേശത്തുള്ള 10 വീടുകള്‍. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് 1, 19 വാര്‍ഡുകള്‍. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 21. വെണ്മണി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 ല്‍ നെടിയകാല മുതല്‍ ആയുര്‍വേദ ആശുപത്രിറോഡ് വരെയും പെരുംതുരുത്ത് മുതല്‍ അറന്തക്കാട് റോഡ് വരെയുള്ള പ്രദേശങ്ങള്‍. വാര്‍ഡ് 11 ല്‍ പുല്ലുക്കടവ് പുത്തന്‍കണ്ടത്തില്‍പടി, വയണപുരത്തില്‍ പടി, വാലുപുത്തന്‍വിള എന്നീ പ്രദേശങ്ങള്‍. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, വാര്‍ഡ് 2 ല്‍ മങ്കൊമ്പ് ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് ആറ്റുതീരം വരെയുള്ള തോടിന്റെ കിഴക്കുഭാഗത്തുള്ള എല്ലാ വഴിയും, ഒന്നാംകര പാലം മുതല്‍ ഏവീസ് വരെയുള്ള റോഡിന്റെ വടക്കോട്ടുള്ള ഭാഗം. വാര്‍ഡ് 5 ല്‍ ഒന്നാംകര കോളനിയുടെ തെക്കോട്ട് കൊച്ചുപള്ളി വരെയുള്ള പ്രദേശം. വാര്‍ഡ് 9 ല്‍ വെണ്ണേലിത്തറ പടിഞ്ഞാറ് വശം മുതല്‍ കടുക്കാതറ പടിഞ്ഞാറ് വശം വരെ, മുണ്ടക്കത്തില്‍ പാലത്തിന്റെ പടിഞ്ഞാറ് വശം തോടിന്റെ വടക്കേകര മണത്തറ പാലത്തിന്റെ താഴെ വരെ, തീരുമനശേരി വീട്ടിലേക്കുള്ള വഴി വരെയുള്ള പ്രദേശം. വാര്‍ഡ് 12 ല്‍ സെന്റ് ജോര്‍ജ് പള്ളിയുടെ തെക്ക് വശം വിന്‍സെന്റ് വില്ല മുതല്‍ കളരിക്കല്‍ മോട്ടോര്‍ തറ വരെ, അഞ്ഞൂറം പാടത്തിന്റെ മോട്ടോര്‍ തറ മുതല്‍ പുത്തന്‍പറമ്പ് വീടിന്റെ പടിഞ്ഞാറ് വശം വരെയുള്ള പ്രദേശം. എഴുപുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, വെളിയനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 ല്‍ പത്തില്‍ പാലം മുതല്‍ 22 ല്‍ ചിറ വരെ. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 ല്‍ കിഴക്ക് -മരുത്തോര്‍വട്ടം പാലം, വടക്ക് -മാക്കില്‍ കവല, പടിഞ്ഞാറ് -കിന്റര്‍ ഹോസ്പിറ്റല്‍, തെക്ക് -കടുമേപ്പള്ളി റോഡ്. വാര്‍ഡ് 11 ല്‍ വടക്ക്-മുട്ടേ പാലം, തെക്ക് -പുളിക്കല്‍ ചിറപാലത്തിന് വടക്ക് ഭാഗം. പടിഞ്ഞാറ് - ഇത്തിപള്ളി ഭാഗം, കിഴക്ക് - വേമ്പനാട്ട് കായല്‍ ഭാഗം. വാര്‍ഡ് 9 ല്‍ വടക്ക് -തയ്യിടവെളി ഭാഗം, തെക്ക് -പട്ടത്തുവെളി ഭാഗം, കിഴക്ക് - തയ്യിടവെളി ഭാഗം, പടിഞ്ഞാറ് - പീച്ചനാട്ട് വെളി ഭാഗം. പെരുമ്പളം ഗ്രാമപഞ്ചായത്ത് 1, 2, 3, 5, 7, 8, 9, 11, 12, 13 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായും, കണ്ടയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.
കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍
തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 ല്‍ വടക്ക് -പാദമംഗലം റോഡ്, തെക്ക് - കിഡ ഹോസ്പിറ്റല്‍, പടിഞ്ഞാറ് - കെ വി എം കോളേജ്, കിഴക്ക് -മാക്കികവല എന്നീ പ്രദേശങ്ങള്‍ കണ്ടയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
RELATED STORIES
എഡിഎം നവീന് ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില് വിധി...
5 Nov 2024 9:03 AM GMTയുപി സര്ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള് ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT