- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ആലപ്പുഴ ജില്ലയില്‍ 15 മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന
നിലവില്‍ ജില്ലയിലെ സ്‌കൂളുകളില്‍ കൊവിഡ് വ്യാപന സാഹചര്യം ഉണ്ടായിട്ടില്ലെങ്കിലും ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശം നല്‍കി.സ്‌കൂളുകളില്‍ രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ മാത്രമേ ആര്‍ടിപിസിആര്‍ പരിശോധന കുട്ടികള്‍ക്ക് നടത്തൂ.എല്ലാ അധ്യാപകര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഈ മാസം 15 മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തീരുമാനം.മലപ്പുറം ജില്ലയില്‍ സ്‌കൂളില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം പരിഗണിച്ച് ജില്ലയിലെ സ്ഥിതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.നിലവില്‍ ജില്ലയിലെ സ്‌കൂളുകളില്‍ കൊവിഡ് വ്യാപന സാഹചര്യം ഉണ്ടായിട്ടില്ലെങ്കിലും ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശം നല്‍കി.
ഈ മാസം 15 മുതല്‍ ഒരാഴ്ചത്തേക്ക് വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ ആര്‍ ടി പിസിആര്‍ പരിശോധന റാന്‍ഡം അടിസ്ഥാനത്തില്‍ നടത്താനാണ് തിരുമാനിച്ചിരിക്കുന്നത്.സ്‌കൂളുകളില്‍ രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ മാത്രമേ ആര്‍ടിപിസിആര്‍ പരിശോധന കുട്ടികള്‍ക്ക് നടത്തൂ. എല്ലാ അധ്യാപകര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.നാലു വിദ്യാഭ്യാസ ജില്ലകളിലായി ഇതിന് എട്ട് മൊബൈല്‍ യൂനിറ്റുകള്‍ രൂപവല്‍ക്കരിച്ചു. പരിശോധന നടത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി എം ഒ യ്ക്ക് നല്‍കണം.
കഴിഞ്ഞ ദിവസം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ സ്‌കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരം ഡെസ്‌ക്, ബെഞ്ച് എന്നിവ സാനിറ്റൈസ് ചെയ്യുന്നില്ല എന്ന് കണ്ടെത്തി. ജീവനക്കാരുടെ അഭാവം വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇത് പരിഹരിക്കുന്നതിന് ഡെസ്‌ക്, ബഞ്ച് എന്നിവ അണുവിമുക്തമാക്കാന്‍ പഞ്ചായത്തുകളെ ചുമതലപ്പെടുത്താന്‍ ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. ബസ് സ്റ്റോപ്പുകളിലും ട്യൂഷന്‍ സെന്ററുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ വേണ്ടവിധം പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് യോഗത്തില്‍ പറഞ്ഞു.
അധ്യാപകര്‍ക്ക് ഇക്കാര്യം മുന്‍നിര്‍ത്തി പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. ഇവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ട്യൂഷന്‍ ക്ലാസുകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് സെക്ട്രല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് പ്രത്യേക ചുമതല നല്‍കി. കുട്ടികളില്‍ കൊവിഡ് നിയന്ത്രണ അബോധം ഉണ്ടാക്കുന്നതിന് കാംപയിന്‍ സംഘടിപ്പിക്കും. സ്‌കൂളുകളില്‍ കൊവിഡ് നിയന്ത്രണ ബോധവല്‍കരണത്തിന്റെ ഭാഗമായി പോസ്റ്ററും ബാനറും പ്രദര്‍ശിപ്പിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
RELATED STORIES
മഞ്ചേശ്വരത്ത് മകന് അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
26 Jun 2025 7:16 AM GMTവിമാന അപകടത്തില്‍പെട്ട് മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് സമൂഹ മാധ്യമ...
13 Jun 2025 6:23 AM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅച്ഛന് ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു
5 Jun 2025 6:08 PM GMTവില്ലേജ് ഓഫീസറുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ...
23 May 2025 7:58 AM GMTആര്‍ എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMT