- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ആലപ്പുഴയില്‍ നിയന്ത്രണം കടുപ്പിക്കുന്നു;ബീച്ചുകള്‍ ശനിയാഴ്ചയും അവധി ദിവസങ്ങളിലും ഏഴു മണി വരെ മാത്രം
വിവാഹം പൊതു ചടങ്ങുകള്‍ എന്നിവയ്ക്ക് ആളുകളുടെ എണ്ണം മുന്‍നിശ്ചയപ്രകാരം കര്‍ശനമായി നിയന്ത്രിക്കും. വിവാഹവും മറ്റു പൊതു ചടങ്ങുകളുടെയും സമയം രണ്ടു മണിക്കൂര്‍ ആയി ചുരുക്കുവാനും തീരുമാനിച്ചു. വിവാഹം, പൊതു ചടങ്ങുകള്‍, വാര്‍ഷിക പരിപാടികള്‍, രാഷ്ട്രീയ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയെല്ലാം കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം
ആലപ്പുഴ : കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബീച്ചുകളില്‍ ശനി, ഞായര്‍, മറ്റ് അവധി ദിവസങ്ങളില്‍ വൈകിട്ട് ഏഴു മണി വരെ മാത്രം ആളുകള്‍ക്ക് പ്രവേശനം. ജില്ലാകലക്ടര്‍ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.വിവാഹം പൊതു ചടങ്ങുകള്‍ എന്നിവയ്ക്ക് ആളുകളുടെ എണ്ണം മുന്‍നിശ്ചയപ്രകാരം കര്‍ശനമായി നിയന്ത്രിക്കും. വിവാഹവും മറ്റു പൊതു ചടങ്ങുകളുടെയും സമയം രണ്ടു മണിക്കൂര്‍ ആയി ചുരുക്കുവാനും തീരുമാനിച്ചു.
വിവാഹം, പൊതു ചടങ്ങുകള്‍, വാര്‍ഷിക പരിപാടികള്‍, രാഷ്ട്രീയ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയെല്ലാം കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.വിവാഹം ബന്ധപ്പെട്ട വീട്ടുകാരും ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന പരിപാടികള്‍ ഉടമസ്ഥരും, പള്ളി പരിപാടികള്‍ ഉത്സവങ്ങള്‍ തുടങ്ങിയ സംഘാടകരും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.കടകളിലും മറ്റും നില്‍ക്കുന്ന ജീവനക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആര്‍ ടി പി. സി ആര്‍ ടെസ്റ്റിന് വിധേയമാകണം.
നൂറിലധികം ആളുകളെ പൊതുപരിപാടികള്‍ പങ്കെടുപ്പിക്കണം എങ്കില്‍ അവര്‍ രണ്ടാം ഘട്ട വാക്‌സിനേഷന്‍ എടുത്തവരും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് ചെയ്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. കെ എസ്ആര്‍ടി സി പ്രൈവറ്റ് ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്.മെഡിക്കല്‍ കോളജിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ലും രോഗികളെ സന്ദര്‍ശനത്തിന് എത്തുന്നവര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരോ ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തിയവരോ ആയിരിക്കണമെന്ന നിബന്ധന വയ്ക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു .
RELATED STORIES
കണ്ണൂരില് ഓട്ടോമൊബൈല്സ് വര്ക്ക്ഷോപ്പില് വന് തീപിടിത്തം
26 Nov 2024 8:11 AM GMTഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസില് നിന്നും തെറിച്ചുവീണ് സ്ത്രീ...
26 Nov 2024 7:59 AM GMTഷാഹി മസ്ജിദ് സര്വ്വേ നിയമവിരുദ്ധം: അല് ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTപാലക്കാട് നഗരസഭാ കൗണ്സിലില് കൈയാങ്കളി; സംഭവം ബിജെപി-എല്ഡിഎഫ്...
26 Nov 2024 7:50 AM GMT89 യാത്രക്കാരുമായി തുര്ക്കിയില് ലാന്റ് ചെയ്ത റഷ്യന് വിമാനത്തിന്...
26 Nov 2024 7:37 AM GMTകെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സംസ്ഥാന സര്ക്കാരിന് തിരിച്ചടി; ...
26 Nov 2024 6:41 AM GMT