Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കൊവിഡ്

104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് 198 പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഒരാള്‍ വിദേശത്ത് നിന്നും മറ്റൊരാള്‍ തെലങ്കാനയില്‍ നിന്നും എത്തിയവരാണ്.

മസ്‌കറ്റില്‍ നിന്നെത്തിയ ചേര്‍ത്തല തെക്ക് സ്വദേശി, തെലുങ്കാനയില്‍ നിന്നെത്തിയ മാരാരിക്കുളം വടക്ക് സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ആലപ്പുഴ 11, ആറാട്ടുപുഴ 22, അമ്പലപ്പുഴ 1, ചേര്‍ത്തല തെക്ക് 1, ചെട്ടികാട് 1, ചെന്നിത്തല 6, ചെട്ടികുളങ്ങര ഒന്ന്, ചുനക്കര ഒന്ന് , ദേവികുളങ്ങര ഒന്ന്, കായംകുളം ഒന്ന് ,കൃഷ്ണപുരം ഒന്ന്, കഞ്ഞിക്കുഴി ഒന്ന്, കാവാലം 15, കാര്‍ത്തികപ്പള്ളി ഒന്ന് , മാരാരിക്കുളം വടക്ക് 2, മണ്ണഞ്ചേരി 2, മുളക്കുഴ ഒന്ന്, മുതുകുളം 2, നൂറനാട് ഒന്ന് ,നെടുമുടി ഒന്ന് , പുന്നപ്ര തെക്ക് ഒന്ന് , പള്ളിപ്പാട് ഒന്ന് ,പത്തിയൂര്‍ 2, പെരുമ്പളം 2, പാലമേല്‍ ഒന്ന്, പാണാവള്ളി ഒന്ന് , തൈക്കാട്ടുശ്ശേരി1, തൃക്കുന്നപ്പുഴ 7 , തണ്ണീര്‍മുക്കം 6, താമരക്കുളം 3, തുറവൂര്‍ 1 , വയലാര്‍ 4 ,വീയപുരം ഒന്ന്.

ഇന്ന് 198 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 5958 പേര്‍ രോഗമുക്തരായി. 2059 പേര്‍ ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it