Kerala

ആലപ്പുഴയില്‍ അതിതീവ്ര വ്യാപനം നാലു പഞ്ചായത്തുകളില്‍;അതിവ്യാപനം 16 തദ്ദേശസ്ഥാപനങ്ങളില്‍

ഏറ്റവും കുറഞ്ഞ ടിപിആര്‍ വീയപുരത്ത്; കൂടുതല്‍ എഴുപുന്നയില്‍.എ വിഭാഗത്തില്‍ 12 പഞ്ചായത്തുകള്‍ ബി വിഭാഗത്തില്‍ 46 തദ്ദേശസ്ഥാപനങ്ങള്‍.

ആലപ്പുഴയില്‍ അതിതീവ്ര വ്യാപനം നാലു പഞ്ചായത്തുകളില്‍;അതിവ്യാപനം 16 തദ്ദേശസ്ഥാപനങ്ങളില്‍
X

ആലപ്പുഴ: ജില്ലയില്‍ പ്രതിവാര കൊവിഡ് പരിശോധന നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂലൈ 21 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവായി.ജൂലൈ 14 വരെയുള്ള പ്രതിവാര ടിപിആര്‍ നിരക്കിനെ അടിസ്ഥാനമാക്കിയാണ് നാളെ മുതല്‍ നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ടിപിആര്‍ അഞ്ചു ശതമാനത്തില്‍ താഴെയുള്ള വ്യാപനം കുറഞ്ഞ സ്ഥലങ്ങളെ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 ശതമാനം വരെയുള്ള മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ടിപിആര്‍. 10നും 15നും ഇടയ്ക്കുള്ള അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ള അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡി വിഭാഗത്തില്‍ നാലു പഞ്ചായത്തുകളും സി വിഭാഗത്തില്‍ രണ്ടു നഗരസഭകളടക്കം 16 തദ്ദേശസ്ഥാപനങ്ങളും ബി വിഭാഗത്തില്‍ നാലു നഗരസഭകളടക്കം 46 തദ്ദേശസ്ഥാപനങ്ങളും എ വിഭാഗത്തില്‍ 12 പഞ്ചായത്തുകളും ഉള്‍പ്പെടുന്നു.

ജില്ലയില്‍ ഏറ്റവും കുറഞ്ഞ ടിപിആര്‍ നിരക്ക് വീയപുരം പഞ്ചായത്തിലാണ് 3.35 ശതമാനം. 20.55 ശതമാനമുള്ള എഴുപുന്ന പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന ടി.പി.ആറുള്ളത്. ബാങ്കുള്‍ക്ക് അഞ്ചു ദിവസവും പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാം. ജൂലൈ 17ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് നിയമപ്രകാരം ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എ, ബി, സി വിഭാഗത്തില്‍ വരുന്ന സ്ഥലങ്ങളില്‍ അനുവദനീയമായ വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് എട്ടുവരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. വിവിധ വിഭാഗങ്ങളില്‍ മുമ്പ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മറ്റ് ഇളവുകളും നിയന്ത്രണങ്ങളും തുടരും.

ശനി, ഞായര്‍(ജൂലൈ 17,18) തീയതികളില്‍ പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. പൂര്‍ണലോക്ഡൗണില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങളേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

എ വിഭാഗം (പഞ്ചായത്തിന്റെ പേരും ടിപിആര്‍ നിരക്കും)

വീയപുരം3.35 ശതമാനം, പാലമേല്‍3.50, നെടുമുടി3.63, ദേവികുളങ്ങര3.65, മണ്ണഞ്ചേരി3.67, ആറാട്ടുപുഴ3.85, ചിങ്ങോലി3.88, പുന്നപ്ര തെക്ക്3.97, മാരാരിക്കുളം വടക്ക്4.37, പുറക്കാട്4.38, തൈക്കാട്ടുശ്ശേരി4.41, എടത്വാ4.86

ബി വിഭാഗം

നഗരസഭ: ചെങ്ങന്നൂര്‍5.59, മാവേലിക്കര6.12, ഹരിപ്പാട്7.82, കായംകുളം 9.44

പഞ്ചായത്തുകള്‍: അരൂക്കുറ്റി5.48, കാവാലം5.54, ,ചെറുതന 5.78, ചുനക്കര 6.08, ചമ്പക്കുളം 6.11, ചേര്‍ത്തല തെക്ക് 6.14, പാണാവള്ളി 6.17, പുലിയൂര്‍ 6.27, വെണ്‍മണി 6.41, മുട്ടാര്‍ 6.43, പള്ളിപ്പാട് 6.49, കൈനകരി 6.75, പെരുമ്പളം 6.83, പട്ടണക്കാട് 6.94, വള്ളികുന്നം7.00, കോടംതുരുത്ത് 7.10, പുന്നപ്ര വടക്ക് 7.21, തുറവൂര്‍ 7.36, മുളക്കുഴ7.41, മാവേലിക്കര താമരക്കുളം 7.42, തലവടി 7.54, തകഴി7.55, ബുധനൂര്‍7.56, ചെറിയനാട്7.69, ചെട്ടികുളങ്ങര7.71, നൂറനാട് 7.94, തഴക്കര 8.25, നീലംപേരൂര്‍ 8.36, വെളിയനാട് 8.57, ചേന്നംപള്ളിപ്പുറം 8.66, അരൂര്‍ 8.72, തൃക്കുന്നപ്പുഴ 8.78, ഭരണിക്കാവ് 8.95, മാവേലിക്കര തെക്കേക്കര 9.05, രാമങ്കരി 9.18, പത്തിയൂര്‍9.20, കരുവാറ്റ 9.43, കണ്ടല്ലൂര്‍9.44, കുമാരപുരം 9.54, വയലാര്‍ 9.76, തിരുവന്‍വണ്ടൂര്‍ 9.91, കുത്തിയതോട് 10.00

സി വിഭാഗം

നഗരസഭ: ആലപ്പുഴ 10.77, ചേര്‍ത്തല12.91

പഞ്ചായത്തുകള്‍: അമ്പലപ്പുഴ വടക്ക് 10.26, പുളിങ്കുന്ന്് 10.64, ആര്യാട്11.31, ആല11.35, മുഹമ്മ11.53, കടക്കരപ്പള്ളി11.81, മുതുകുളം11.89, കാര്‍ത്തികപ്പള്ളി12.07, മാന്നാര്‍12.85, കൃഷ്ണപുരം13.05, തണ്ണീര്‍മുക്കം14.22, ചേപ്പാട്14.38, അമ്പലപ്പുഴ തെക്ക് 14.56, കഞ്ഞിക്കുഴി14.91

ഡി വിഭാഗം

പാണ്ടനാട്15.12, ചെന്നിത്തല തൃപ്പെരുന്തുറ 16.95, മാരാരിക്കുളം തെക്ക്20.45, എഴുപുന്ന 20.55 എന്നിങ്ങനെയാണ് ടിപിആര്‍ നിരക്ക്

Next Story

RELATED STORIES

Share it