- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയിലെ വലിയ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി
നാളെ പുലര്‍ച്ചെ നാലു മണിമുതല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാം.റീട്ടെയില്‍ വ്യാപാരത്തിനായി എത്തുന്നവര്‍ക്ക് കടകളില്‍ നിന്നും ചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റുന്നതിന് ദിവസവും രാവിലെ 6.30 മുതല്‍ 10:30 വരെ അനുമതിയുണ്ട്.രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 3 മണി വരെ പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങി കൊണ്ടു പോകാവുന്നതാണ്, പൊതുജനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിക്കുവാന്‍ പാടില്ല

ആലപ്പുഴ : കൊവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ആലപ്പുഴ നഗരസഭയിലെ 24(വഴിച്ചേരി ), 45 (സീവ്യൂ )വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന വലിയ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ നാളെ പുലര്‍ച്ചെ നാലു മണി മുതല്‍ പ്രവര്‍ത്തിക്കാന്‍ ഉത്തരവായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ മാര്‍ക്കറ്റില്‍ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ദിവസവും രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ ലോഡ് ഇറക്കാവുന്നതാണ്, ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്മാരുംക്ലീനര്മാരും നഗരസഭ കംഫര്‍ട്ട് സ്റ്റേഷന് വിശ്രമകേന്ദ്രമായി ഉപയോഗിക്കേണ്ടതാണ്.ഇതര സംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല, അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ കട ഉടമകള്‍ തന്നെ ഏര്‍പ്പെടുത്തി നല്‍കേണ്ടതാണ്.
റീട്ടെയില്‍ വ്യാപാരത്തിനായി എത്തുന്നവര്‍ക്ക് കടകളില്‍ നിന്നും ചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റുന്നതിന് ദിവസവും രാവിലെ 6.30 മുതല്‍ 10:30 വരെ അനുമതിയുണ്ട്.രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 3 മണി വരെ പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങി കൊണ്ടു പോകാവുന്നതാണ്, പൊതുജനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിക്കുവാന്‍ പാടില്ല. മാര്‍ക്കറ്റിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്, നഗരസഭ സെക്രട്ടറിയുമായി ആലോചിച്ച് ഏര്‍പ്പെടുത്തും.ഞായറാഴ്ച ദിവസം മാര്‍ക്കറ്റ് സമ്പൂര്‍ണ്ണമായി അടച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.ഒരു ദിവസം 30 ഹെവി ചരക്കു വാഹനം മാത്രമേ മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.എല്ലാം വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, സ്ഥാപനങ്ങളില്‍ എത്തുന്ന വ്യക്തികളുടെയും, ഓരോ സ്ഥാപനങ്ങളിലും ലോഡുമായി വന്ന വാഹനങ്ങളുടെ വിവരം, ഡ്രൈവര്‍ /ക്ലീനര്‍ മാരുടെ പേര് വിവരം, ഫോണ്‍ നമ്പര്‍, ലോഡിറക്കിയ തൊഴിലാളികളുടെ പേര് വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അതാത് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന www.covid19jagratha.kerala.nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
എല്ലാ സ്ഥാപന ഉടമകളും സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ക്യു. ആര്. കോഡ് ജനറേറ്റ് ചെയ്ത് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ക്ക് 04772239999എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. എല്ലാം വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സുരക്ഷ ഉപകരണങ്ങള്‍ ഏര്‍പ്പാടാക്കേണ്ടതും, സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ് . എല്ലാ വ്യാപാരികള്‍ കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതും, ഇത് സംബന്ധിച്ചുള്ള രേഖകള്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന സമയത്ത് ഹാജരാക്കേണ്ടതുമാണ്. കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും ആരും തന്നെ വ്യാപാര സ്ഥാപനങ്ങളിലോ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളിലോ ഏര്‍പ്പെടാന്‍ പാടില്ല. ആലപ്പുഴ നഗരസഭയിലെ വാര്‍ഡ് 24(വഴിച്ചേരി )കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വാര്‍ഡ് നിവാസികള്‍ യാതൊരു കാരണവശാലും മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നില്ലായെന്നു
വാര്‍ഡ് ജാഗ്രത സമതിയും, സ്റ്റേഷന് ഹൗസ് ആലപ്പുഴ സൗത്തും ഉറപ്പ് വരുത്തേണ്ടതാണ്.നടപ്പാത കയ്യേറിയുള്ള കച്ചവടം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നെണ്ടെന്നു മുന്‍സിപ്പല്‍ തലത്തില്‍ രൂപീകരിച്ച ജനകീയ ജാഗ്രത സമിതി, ആലപ്പുഴ നഗരസഭ സെക്രട്ടറി, സ്റ്റേഷന് ഹൌസ് ഓഫീസര്‍ ആലപ്പുഴ സൗത്ത്, എന്നിവരുടെ മേല്‍നോട്ടത്തില്‍ ഉറപ്പു വരുത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
ഇടുക്കിയില്‍ നിര്‍ത്തിയിട്ട ലോറിക്കുമുകളില്‍ മരംവീണ് ഒരാള്‍ മരിച്ചു;...
29 May 2025 2:15 PM GMTലിഫ്റ്റ് തകരാറിലായി; അപകടത്തില്‍ സ്വര്‍ണ വ്യാപാരി മരിച്ചു
28 May 2025 12:34 PM GMTവണ്ടിപ്പെരിയാറിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന് അറസ്റ്റില്‍
27 May 2025 5:38 PM GMTപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ...
10 May 2025 7:18 AM GMTസർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടിയിൽ റാപ് ഷോ; വേടൻ പങ്കെടുക്കുക...
4 May 2025 9:42 AM GMTഇടുക്കി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17...
28 April 2025 12:11 PM GMT