Kerala

കൊവിഡ്: ആലുവ ക്ലസ്റ്റര്‍ മേഖലകളില്‍ പോലിസിന്റെ റൂട്ട് മാര്‍ച്ച്

എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലായിരുന്നുറൂട്ട് മാര്‍ച്ച് നടത്തിയത്.ആലുവ ക്ലസ്റ്ററില്‍ രോഗ വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും, ചട്ടലംഘനം നടത്തിയാല്‍ കടുത്ത നടപടി ഉണ്ടാകും എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു റൂട്ട് മാര്‍ച്ച്. കൊച്ചിന്‍ ബാങ്ക് ജംഗ്ഷന്‍, ചൂണ്ടി, തോട്ടുമുഖം, കുട്ടമശ്ശേരി, ഉളിയന്നൂര്‍, കുന്നത്തേരി, കോമ്പാറ എന്നിവിടങ്ങളിലാണ് പ്രധാനമായും മാര്‍ച്ച് നടത്തിയത്.

കൊവിഡ്: ആലുവ ക്ലസ്റ്റര്‍ മേഖലകളില്‍ പോലിസിന്റെ റൂട്ട് മാര്‍ച്ച്
X

കൊച്ചി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നആലുവ ക്ലസ്റ്റര്‍ മേഖലയില്‍ നടപടി കടുപ്പിച്ച് പോലിസ്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് റൂട്ട് മാര്‍ച്ച് നടത്തി. കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മാര്‍ച്ച് നടത്തിയത്. ആലുവ ക്ലസ്റ്ററില്‍ രോഗ വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും, ചട്ടലംഘനം നടത്തിയാല്‍ കടുത്ത നടപടി ഉണ്ടാകും എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു റൂട്ട് മാര്‍ച്ച്. കൊച്ചിന്‍ ബാങ്ക് ജംഗ്ഷന്‍, ചൂണ്ടി, തോട്ടുമുഖം, കുട്ടമശ്ശേരി, ഉളിയന്നൂര്‍, കുന്നത്തേരി, കോമ്പാറ എന്നിവിടങ്ങളിലാണ് പ്രധാനമായും മാര്‍ച്ച് നടത്തിയത്.

കര്‍ഫ്യൂവിന്റെ ഭാഗമായി ക്ലസ്റ്ററുകളിലും സമീപപ്രദേശങ്ങളിലും കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചു. പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി. നിയമ ലംഘകരെ കണ്ടെത്താന്‍ മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തുന്നുണ്ട്. മേഖലകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി. കുടുതല്‍ പോലിസ് പട്രോളിംഗ് വാഹനങ്ങള്‍ നിരത്തിലിറക്കി. വഴികള്‍ ബാരിക്കേഡ് വച്ച് അടച്ചു.കൊവിഡ് വ്യാപനം രൂക്ഷമായ ആലുവ, കീഴ്മാട് ക്ലസ്റ്ററുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ആലുവ നഗരസഭ, കീഴ്മാട്, കടുങ്ങല്ലൂര്‍ ചൂര്‍ണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂര്‍, ചെങ്ങമനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍.ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂര്‍ ചൂര്‍ണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂര്‍, ചെങ്ങമനാട് പഞ്ചായത്തുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന ലോക്ക് ഡൗണ്‍ ആണ്

Next Story

RELATED STORIES

Share it