Kerala

കൊവിഡ്: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു

ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ആണ് ആന്റിജന്‍ പരിശോധനക്ക് വിധേയരാകുന്നത്. പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന നേട്ടം. ആന്റിജന്‍ പരിശോധനയിലും പോസിറ്റീവ് ആവുന്നവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റും

കൊവിഡ്: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു
X

കൊച്ചി : കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കൊവിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു. ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ആണ് ആന്റിജന്‍ പരിശോധനക്ക് വിധേയരാകുന്നത്. പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന നേട്ടം. ആന്റിജന്‍ പരിശോധനയിലും പോസിറ്റീവ് ആവുന്നവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റും. പരിശോധന കലക്ടര്‍ എസ് സുഹാസ് നേരിട്ടെത്തി വിലയിരുത്തി.

വിദേശത്ത് നിന്നടക്കം യാത്രക്കാര്‍ കൂടുതല്‍ ആയി എത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ മറ്റു പ്രവര്‍ത്തനങ്ങളും കലക്ടര്‍ വിലയിരുത്തി. സി ഐ എസ് എഫ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കി. സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും താമസ സ്ഥലങ്ങളിലും കാന്റീനിലും ആള്‍കൂട്ടം ഉണ്ടാവാതിരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങളുമായി ഇടപെടുമ്പോളും സഹപ്രവര്‍ത്തകരുമായി ഇടപെടുമ്പോളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും ദിവസേന രോഗലക്ഷണങ്ങള്‍ പരിശോധിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it