Kerala

ആലപ്പുഴയില്‍ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഇളവ് ;കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒഴികെ രാവിലെ 7 മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാം

ഹോട്ടലുകളില്‍ എത്തുന്ന കസ്റ്റമേഴ്‌സിന് അവിടെ ഇരുത്തി ഭക്ഷണവിതരണം നല്‍കുന്നത് രാവിലെ 7 മണി രാത്രി 8 മണി വരെയായും, പാഴ്‌സല്‍ വിതരണം രാത്രി 9 മണി വരെയായും ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കി.

ആലപ്പുഴയില്‍ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഇളവ് ;കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒഴികെ രാവിലെ 7 മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാം
X

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ പ്രവര്‍ത്തന സമയം (കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെ) രാവിലെ 7 മുതല്‍ രാത്രി 8 മണി വരെയായും ഹോട്ടലുകളില്‍ എത്തുന്ന കസ്റ്റമേഴ്‌സിന് അവിടെ ഇരുത്തി ഭക്ഷണവിതരണം നല്‍കുന്നത് രാവിലെ 7 മണി രാത്രി 8 മണി വരെയായും, പാഴ്‌സല്‍ വിതരണം രാത്രി 9 മണി വരെയായും ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കി. ജില്ല കലക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് തീരുമാനം.

നിലവില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററായി പ്രവര്‍ത്തിക്കുന്ന സെഞ്ചുറി ഹോസ്പിറ്റല്‍ കൊവിഡ് കെയര്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സിഎഫ്എല്‍ടിസികളായി ഏറ്റെടുത്തിരുന്ന പി എം ആശുപത്രി, എല്‍മെന്റ് ആശുപത്രി, മാധവാ ആശുപത്രി, കാമലോട്ട് കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവയില്‍ ആവശ്യമായ കാര്യങ്ങള്‍ ഒരുക്കുന്നതിന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ആലപ്പുുഴയെ ചുമതലപ്പെടുത്തിയ ഉത്തരവ് യോഗം അംഗീകരിച്ചു.

കെല്‍ട്രാക്ക് എന്ന സ്ഥാപനം നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടികള്‍ പുനരാരംഭിക്കുന്നതിന് സെപ്റ്റംബര്‍ 21ന് ശേഷം അനുമതി നല്‍കുവാന്‍ യോഗം തീരുമാനിച്ചു.ദിനംപ്രതിയുള്ള കൊവിഡ് ടെസ്റ്റ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഡിഎംഒയെ യോഗം ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it