Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവുചാടിയ പ്രതിക്ക് കൊവിഡ്; 10 പോലിസുകാര്‍ നിരീക്ഷണത്തില്‍

കഴിഞ്ഞ മാസം 22 ന് ചാടിപ്പോയ പ്രതി പിടിയിലായത് 24 നായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവുചാടിയ പ്രതിക്ക് കൊവിഡ്; 10 പോലിസുകാര്‍ നിരീക്ഷണത്തില്‍
X

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് തടവുചാടിയശേഷം പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിയുമായി സമ്പര്‍ക്കത്തിലായ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനിലെ 10 പോലിസുകാര്‍ നിരീക്ഷണത്തില്‍ പോയി. മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ പോവേണ്ടിവരും. കഴിഞ്ഞ മാസം 22 ന് ചാടിപ്പോയ പ്രതി പിടിയിലായത് 24 നായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഞ്ചാവ് കേസിലെ പ്രതിയായിരുന്നു ഇയാള്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്. എന്നാല്‍, കൊവിഡ് പരിശോധനാഫലം അറിഞ്ഞത് ഇന്നലെ രാത്രി പോലിസ് വിളിച്ചുചോദിച്ചപ്പോള്‍ മാത്രമാണെന്ന് പരാതിയുണ്ട്. പ്രതിക്ക് കൊവിഡുണ്ടെന്ന് അറിയിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. നാലുപേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്.

Next Story

RELATED STORIES

Share it