Kerala

പുരുഷന്‍ കടലുണ്ടി എംഎല്‍എയ്ക്ക് കൊവിഡ്

എംഎല്‍എയുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് എംഎല്‍എയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.

പുരുഷന്‍ കടലുണ്ടി എംഎല്‍എയ്ക്ക് കൊവിഡ്
X

കോഴിക്കോട്: ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതെത്തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎല്‍എയുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് എംഎല്‍എയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.

എംഎല്‍എയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പോയി. മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കൊവിഡ് മുക്തരായെങ്കിലും ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it