Kerala

കൊവിഡ് പ്രതിരോധം: ജില്ലകളുടെ ചുമതല ഐപിഎസ് ഓഫിസര്‍മാര്‍ക്ക്

കൊവിഡ് പ്രതിരോധം: ജില്ലകളുടെ ചുമതല ഐപിഎസ് ഓഫിസര്‍മാര്‍ക്ക്
X

തിരുവനന്തപുരം: ജില്ലകളിലെ കൊവിഡ് പ്രതിരോധം സംബന്ധിച്ച പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കൊവിഡ് കണ്‍ട്രോള്‍ സ്‌പെഷ്യല്‍ ഓഫിസര്‍മാരായി ഐപിഎസ് ഓഫിസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍ വരും. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി കെ സേതുരാമന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളുടെ ചുമതല വഹിക്കും. ആലപ്പുഴ, എറണാകുളം ജില്ലകളുടെ ചുമതല എറണാകുളം റെയ്ഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയ്ക്കാണ്. തൃശൂര്‍ റെയ്ഞ്ച് ഡിഐജി എ അക്ബറിന് നല്‍കിയത് തൃശൂര്‍, പാലക്കാട് ജില്ലകളാണ്. മലപ്പുറത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടന്റ് വിവേക് കുമാറും കോഴിക്കോട് റൂറലില്‍ കെഎപി രണ്ടാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ ആനന്ദും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

Next Story

RELATED STORIES

Share it