Kerala

കൊവിഡ്: ജനത്തെ പരിഭ്രാന്തരാക്കരുത്; ബഡായി അടിക്കുന്ന സര്‍ക്കാരായി മാറരുതെന്നും പ്രതിപക്ഷ നേതാവ്

കൊവിഡ്: ജനത്തെ പരിഭ്രാന്തരാക്കരുത്;  ബഡായി അടിക്കുന്ന സര്‍ക്കാരായി മാറരുതെന്നും പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാവശ്യ രോഗ ഭീതിയുണ്ടാക്കരുത്. വെറുതെ ബഡായ് അടിക്കുന്ന സര്‍ക്കാരായി മാറരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ഓക്‌സിജന്‍ ഉള്‍പ്പെടെ എല്ലാ അവശ്യമെഡിക്കല്‍ സംവിധാനങ്ങളും ആശുപത്രികളില്‍ ഒരുക്കണം. ഏതുസാഹചര്യത്തെയും നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കണം. ഓക്‌സിജന്‍, ബ്ലഡ്, വെന്റിലേറ്റര്‍ തുടങ്ങി എല്ലാ അവശ്യ ഘടകങ്ങളും ഒരുക്കണം. കൊവിഡ് രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കൂടി വെന്റിലേറ്ററും, ഐസിയുവും ക്രമീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കണം. കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. വാക്‌സിന്‍ ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it