- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളത്ത് പലയിടത്തും സ്ഥിതി ആശങ്കാജനകം: മന്ത്രി വി എസ് സുനില്‍കുമാര്‍
പശ്ചിമ കൊച്ചിയില്‍ ആശങ്ക പടരുകയാണ്. ഇത് വരെ 376 പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.ഒരു വാര്‍ഡില്‍ മാത്രം 96 കേസുകള്‍ ഉണ്ട്.ചെല്ലാനത്തെ അപേക്ഷിച്ചു വളരെ കൂടുതലാണിത്.ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ രീതിയില്‍ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ജില്ലയുടെ കിഴക്കന്‍ മേഖലയായ നെല്ലിക്കുഴിയിലും രോഗികള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ ഇവിടെ നിയന്ത്രണം ഒഴിവാക്കാന്‍ വ്യാപാരികളുടെ സമ്മര്‍ദ്ദം ഉണ്ട്. പക്ഷെ ഇളവ് അനുവദിക്കാനാവില്ല
കൊച്ചി: കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ പല പ്രദേശങ്ങളിലും സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ . ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ രീതിയില്‍ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ജില്ലയുടെ കിഴക്കന്‍ മേഖലയായ നെല്ലിക്കുഴിയിലും രോഗികള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ ഇവിടെ നിയന്ത്രണം ഒഴിവാക്കാന്‍ വ്യാപാരികളുടെ സമ്മര്‍ദ്ദം ഉണ്ട്. പക്ഷെ ഇളവ് അനുവദിക്കാനാവില്ല. പശ്ചിമ കൊച്ചിയിലെ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും അടിയന്തിര യോഗം നാളെ ചേരും. കൊവിഡ് നിരീക്ഷണം പൂര്‍ത്തിയായവര്‍ക്ക് ആരോഗ്യ വിഭാഗം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കൊച്ചി മേഖലയില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ രണ്ട് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ബി ലെവല്‍ റിട്രീറ്റ് സെന്റര്‍ ആക്കി ഉയര്‍ത്തും. കര്‍ശന ഉപാധികളോടെ ആലുവ മാര്‍ക്കറ്റ് തുറക്കാനുള്ള നടപടികള്‍ ആരംഭിക്കും. പശ്ചിമകൊച്ചി മേഖലയില്‍ രോഗപ്രതിരോധത്തിനായി ജനപ്രതിനിധികളെയും തൊഴിലാളി സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കും.കൊവിഡ് പാലിച്ചു തോപ്പുംപടി ഹാര്‍ബര്‍ തുറന്ന് ബോട്ടുകളുടെ അറ്റകുറ്റപണികളും നടത്തും.4000 ത്തില്‍ അധികം ടെസ്റ്റുകള്‍ കൊച്ചി മേഖലയില്‍ മാത്രം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.നിലവില്‍ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കേസുകള്‍ കുറവായ വാര്‍ഡുകള്‍ തുറന്നു കൊടുക്കും.
എറണാകുളം ജില്ലയില്‍ പശ്ചിമ കൊച്ചിയില്‍ ആശങ്ക പടരുകയാണ്. ഇത് വരെ 376 പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.ഒരു വാര്‍ഡില്‍ മാത്രം 96 കേസുകള്‍ ഉണ്ട്.ചെല്ലാനത്തെ അപേക്ഷിച്ചു വളരെ കൂടുതലാണിത്.ജില്ലയില്‍ പ്രതിദിന ടെസ്റ്റുകള്‍ 6000 ആക്കി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. എന്നാല്‍ ആ പ്രദേശത്തുള്ള ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ആരാധനാലയങ്ങളില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് കര്‍ശനമായി ഒഴിവാക്കണം.ആലുവ മാര്‍ക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും.എറണാകുളം പി വി എസ് ആശുപത്രി 20 നു തുറക്കും. ബി ലെവല്‍ ട്രീറ്റ്‌മെന്റ് ചികിത്സാ കേന്ദ്രമായിട്ടാകും ഇത് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്ക്ക് ടൗണ്ഷിപ്പ്: എസ്റ്റേറ്റുകള്...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില് ഫലസ്തീനി വീടുകള്ക്കും കാറുകള്ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്വാര് പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില് ഫുട്ബോള് മല്സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT