- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ തീരരക്ഷാ സേന അംഗങ്ങള്‍
മറ്റൊരാള്‍ മെയ് 19 ന് മഹാരാഷ്ട്രയില്‍നിന്നും കേരളത്തിലെത്തിയ അങ്കമാലി തുറവൂര്‍ സ്വദേശിയായ 36 കാരന്‍.വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്പിള്‍ മെയ് 23 ന് പരിശോധനക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച കൊച്ചി തീര രക്ഷാ സേനയിലെ ഉദ്യോഗസ്ഥരായ നാലു പേരും ഐഎന്‍എസ് സഞ്ജീവനയില്‍ ചികില്‍സയിലാണ്. ലക്ഷദ്വീപ്, മധ്യപ്രദേശ് , ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇവര്‍ മെയ് 21 നാണ് കൊച്ചിയിലെത്തിയത്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച അഞ്ചു പേരില്‍ നാലുപേര്‍ കൊച്ചി തീര രക്ഷാ സേനയിലുള്ളവര്‍. മറ്റൊരാള്‍ മെയ് 19 ന് മഹാരാഷ്ട്രയില്‍നിന്നും കേരളത്തിലെത്തിയ അങ്കമാലി തുറവൂര്‍ സ്വദേശിയായ 36 കാരന്‍.വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്പിള്‍ മെയ് 23 ന് പരിശോധനക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളില്‍നിന്നുള്ള 22 പേരടങ്ങിയ സംഘത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്നും ബസ്സിലാണ് ഇദ്ദേഹം കേരളത്തിലെത്തിയത്.രോഗം സ്ഥിരീകരിച്ച കൊച്ചി തീര രക്ഷാ സേനയിലെ ഉദ്യോഗസ്ഥരായ നാലു പേരും ഐഎന്‍എസ് സഞ്ജീവനയില്‍ ചികില്‍സയിലാണ്. ലക്ഷദ്വീപ്, മധ്യപ്രദേശ് , ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇവര്‍ മെയ് 21 നാണ് കൊച്ചിയിലെത്തിയത്.നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് 16 പേരാണ് ചികില്‍സയില്‍ കഴിയുന്നത്
.എറണാകുളം -8,പാലക്കാട്,കൊല്ലം,ഉത്തര്‍പ്രദേശ്,തൃശൂര്‍,ലക്ഷദ്വീപ്,മധ്യപ്രദേശ്,ബംഗാള്‍,രാജസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നും ഒരോരുത്തര്‍ വീതവുമാണ്.ചെന്നൈയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 30 വയസ്സുള്ള യുവതി രോഗമുക്തയായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെയ് 8 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ഇന്ന് 533 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 262 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 7431 ആയി. ഇതില്‍ 156 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 7275 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.ഇന്ന് 11 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. .ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 16 പേരെ ഡിസ്ചാര്‍ജ് ചെയ്തു.62 പേരാണ്
ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.ഇന്ന് ജില്ലയില്‍ നിന്നും 60 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 98 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 105 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്. പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഡെസിഗ്‌നേറ്റെഡ് മൊബൈല്‍ കളക്ഷന്‍ ടീം കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്ന് ഇന്ന് 30 സാമ്പിളുകള്‍ കൂടി ശേഖരിച്ചു.ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 117 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 141 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 63 പേരെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.ജില്ലയിലെ 21 കോവിഡ് കെയര്‍ സെന്ററുകളിലായി 785 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 111 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ 3 കപ്പലുകളിലെ 66 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല
RELATED STORIES
18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്...
3 Jun 2025 6:13 PM GMTസംഭല്‍ സംഘര്‍ഷം; ഒരാള്‍ക്ക് ജാമ്യം
3 Jun 2025 5:18 PM GMTഐപിഎല്‍ കിരീടവകാശിയാവാന് പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ്...
3 Jun 2025 4:41 PM GMTതൊണ്ടി മുതലായ സൈക്കിള്‍ മോഷ്ടിച്ച പോലിസുകാരന് സസ്പെന്ഷന്
3 Jun 2025 4:30 PM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍
3 Jun 2025 4:20 PM GMTമംഗളൂരുവിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാവ് അന്തരിച്ചു
3 Jun 2025 4:08 PM GMT