Kerala

എറണാകുളം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പി എസ് എ പ്ലാന്റ് ഉല്‍പ്പാദനം ആരംഭിച്ചു

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റില്‍ 600 ലിറ്റര്‍ ഓക്‌സിജനാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളില്‍ ഏറ്റവും ചെറുതാണിത്.ഒന്നര കോടിയോളം രൂപയാണ് ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്

എറണാകുളം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പി എസ് എ പ്ലാന്റ് ഉല്‍പ്പാദനം ആരംഭിച്ചു
X

കൊച്ചി: കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്‌സിജന്‍ ജനറേറ്റര്‍ പി എസ് എ പ്ലാന്റുകളില്‍ ആദ്യത്തേത് എറണാകുളം കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചൊവ്വാഴ്ച നടത്തിയ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പൂര്‍ണ തോതില്‍ ഉല്‍പാദനം തുടങ്ങിയത്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റില്‍ 600 ലിറ്റര്‍ ഓക്‌സിജനാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളില്‍ ഏറ്റവും ചെറുതാണിത്.ഒന്നര കോടിയോളം രൂപയാണ് ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.പ്ലാന്റിലെ ഓക്‌സിജന്റെ ഗുണ പരിശോധന ഡല്‍ഹിയില്‍ നടത്തിയിരുന്നു.പരിശോധനയില്‍ നിഷ്‌കര്‍ഷിക്കപെട്ട 94 -95 ശതമാനം ശുദ്ധമാണെന്ന് തെളിഞ്ഞു.


തിരുവനന്തപുരം, തൃശ്ശൂര്‍ ,കോട്ടയം മെഡിക്കല്‍ കോളജുകളിലാണ് മറ്റു പ്ലാന്റുകള്‍.നിലവില്‍ കൊവിഡ് ബാധിതരെ പ്രവേശിപ്പിച്ചിട്ടുള്ളവ ഉള്‍പ്പെടെ എട്ടു വാര്‍ഡുകളിലേക്കാണ് പുതിയ പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ നല്‍കുക. അന്തരീക്ഷത്തില്‍ നിന്ന് വായു വലിച്ചെടുത്തു കംപ്രഷന്‍ നടത്തി അഡ്സോര്‍പ്ഷന്‍ സാങ്കേതിക വിദ്യയിലൂടെ ഓക്‌സിജന്‍ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈന്‍ വഴി 250 ഓക്‌സിജന്‍ കിടക്കകളിലേക്ക് നല്‍കും . ഓപ്പറേഷന്‍ തീയേറ്റര്‍, കൊവിഡ് ഐ സി യു എന്നിവടങ്ങളില്‍ കൂടുതല്‍ ശുദ്ധമായ ഓക്‌സിജന്‍ ആവശ്യമാണെന്നതിനാല്‍ ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റുകളില്‍ നിന്ന് ലഭിക്കുന്ന ഓക്‌സിജനാകും തുടര്‍ന്നും വിതരണം ചെയ്യുക എന്നും എറണാകുളം മെഡിക്കല്‍ കോളജ് ആര്‍ എം ഒ ഡോ. ഗണേഷ് മോഹന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it