- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് ഇന്ന് 106 പേര്‍ക്ക് കൊവിഡ്; 104 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി
ബാക്കിയുള്ള രണ്ടുപേരില്‍ ഒരാള്‍ മുംബൈയില്‍ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശിയും മറ്റൊരാള്‍ തെലുങ്കാനയില്‍ നിന്നെത്തിയ മഴുവന്നൂര്‍ സ്വദേശിയുമാണ്.സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ നാവിക സേന ഉദ്യോഗസ്ഥരാണ്.സമ്പര്‍ക്കം വഴി ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് വെങ്ങോല,മട്ടാഞ്ചേരി, ഫോര്‍ട് കൊച്ചി, കോട്ടുവള്ളി മേഖലയിലാണ്. ഇതില്‍ ഏറ്റവും അധികം പേര്‍ ഇന്ന് രോഗബാധിതരായത് മട്ടാഞ്ചേരി മേഖലയിലാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 104 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്. ബാക്കിയുള്ള രണ്ടുപേരില്‍ ഒരാള്‍ മുംബൈയില്‍ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശിയും മറ്റൊരാള്‍ തെലുങ്കാനയില്‍ നിന്നെത്തിയ മഴുവന്നൂര്‍ സ്വദേശിയുമാണ്.സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ നാവിക സേന ഉദ്യോഗസ്ഥരാണ്.സമ്പര്‍ക്കം വഴി ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് വെങ്ങോല,മട്ടാഞ്ചേരി, ഫോര്‍ട് കൊച്ചി, കോട്ടുവള്ളി മേഖലയിലാണ്. ഇതില്‍ ഏറ്റവും അധികം പേര്‍ ഇന്ന് രോഗബാധിതരായത് മട്ടാഞ്ചേരി മേഖലയിലാണ്. 19 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്. തൊട്ടു പിന്നില്‍ വെങ്ങോല മേഖലയാണുള്ളത്. 18 പേര്‍ക്കാണ് ഇന്നിവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
ഫോര്‍ട് കൊച്ചിയില്‍ 10 പേര്‍ക്കും, കോട്ടുവള്ളിയില്‍ ഏഴു പേര്‍ക്കും, ചേരാനെല്ലൂരില്‍ ആറു പേര്‍ക്കും,കീരംപാറയില്‍ നാലു പേര്‍ക്കും, നെല്ലിക്കുഴി,പള്ളുരുത്തി,അയ്യപ്പന്‍കാവ് മേഖലകളില്‍ മൂന്നു പേര്‍ക്ക് വീതവും,വെണ്ണല, സൗത്ത് വാഴക്കുളം,മുളന്തുരുത്തി എന്നിവടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു.കൂടാതെ അശമന്നൂര്‍ സ്വദേശിനി,ഇടപ്പള്ളി സ്വദേശി,ഒക്കലില്‍ താമസിക്കുന്ന തൃശ്ശര്‍ സ്വദേശിനി ,കടമക്കുടി സ്വദേശി,കടുങ്ങല്ലൂര്‍ സ്വദേശി,ചെല്ലാനം സ്വദേശിനി,പായിപ്ര സ്വദേശിനി,പുത്തന്‍വേലിക്കര സ്വദേശിനി,മഴുവന്നൂര്‍ സ്വദേശി,മുടക്കുഴ സ്വദേശി,മഴുവന്നൂരില്‍ ജോലി ചെയ്യുന്ന ആസാം സ്വദേശി,മൂലംകുഴി സ്വദേശിനി,പൈങ്ങോട്ടൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക,ചിറ്റാറ്റുകാര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവത്തകയായ പള്ളുരുത്തി സ്വദേശിനി,ചേരാനെല്ലൂര്‍ സ്വദേശി ,കലൂര്‍ സ്വദേശി,വാരപ്പെട്ടി സ്വദേശി,ലക്ഷദ്വീപ് സ്വദേശിനി,കോതമംഗലം സ്വദേശിനി,തിരുവാങ്കുളം സ്വദേശിനി ,വരാപ്പുഴ സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇന്ന് 124 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 102 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 4 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 913 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 626 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13168 ആണ്. ഇതില്‍ 11157 പേര്‍ വീടുകളിലും, 165 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1846 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 105 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 211 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1372 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1685 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1265 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1723 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1561 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കും; മുഖ്യമന്ത്രി...
26 Nov 2024 6:13 AM GMTട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ കൊലപ്പെടുത്തിയ 'സീരിയല്‍ ...
26 Nov 2024 6:02 AM GMTസംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
26 Nov 2024 5:52 AM GMTപന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മര്‍ദ്ദനം; ഭര്‍ത്താവ് രാഹുല്‍...
26 Nov 2024 5:37 AM GMTവഖ്ഫ് ഭേദഗതി ബില്ല് പാസാക്കുന്നത് തടയണം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി
26 Nov 2024 5:32 AM GMTതൃശൂര്‍ നാട്ടിക അപകടം; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ...
26 Nov 2024 5:13 AM GMT