Kerala

എറണാകുളത്ത് ഇന്ന് 133 പേര്‍ക്ക് കൊവിഡ്;128 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെ

അഞ്ചു പേര്‍ വിദേശം, മറ്റു സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നതാണ്.ഇന്ന് 70 പേര്‍ രോഗ മുക്തി നേടി. ഫോര്‍ട്ട് കൊച്ചി,മട്ടാഞ്ചേരി,ആയവന,ചെല്ലാനം,പാലാരിവട്ടം,വെങ്ങോല മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്

എറണാകുളത്ത് ഇന്ന് 133 പേര്‍ക്ക് കൊവിഡ്;128 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെ
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 128 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ ആണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അഞ്ചു പേര്‍ വിദേശം, മറ്റു സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നതാണ്.ഇന്ന് 70 പേര്‍ രോഗ മുക്തി നേടി. ഫോര്‍ട്ട്കൊച്ചി,മട്ടാഞ്ചേരി,ആയവന,ചെല്ലാനം,പാലാരിവട്ടം,വെങ്ങോല മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്.ഫോര്‍ട്ട കൊച്ചിയില്‍ ഇന്ന് 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മട്ടാഞ്ചേരിയില്‍ 10 പേര്‍ക്കും, ചെല്ലാനത്ത് 11 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.വെങ്ങോലയിലും ഇന്ന് 11 പേര്‍ക്ക് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ആയവനയില്‍ എട്ടു പേര്‍ക്കും, പാലാരിവട്ടത്ത് ആറുപേര്‍ക്കും,എറണാകുളം,തൃപ്പൂണിത്തുറ എന്നിവടങ്ങളില്‍ നാലു പേര്‍ക്ക് വീതവും ആലുവ,ഉദയം പേരുര്‍,കോട്ടപ്പടി,കോതമംഗലം,വാഴക്കുളം എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവും പൈങ്ങോട്ടൂര്‍, ഒക്കല്‍,ചൂര്‍ണ്ണിക്കര,ചേരാനെല്ലൂര്‍, കുമ്പളം മേഖലകളില്‍ രണ്ടു പേര്‍ക്കു വീതവും എറണാകുളത്തെ സ്വാകാര്യആശുപത്രിയില്‍ ചികില്‍സക്കെത്തിയ രണ്ട് മാലിദ്വീപ് സ്വദേശികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇടക്കൊച്ചി സ്വദേശിനി,ഇടപ്പള്ളി സ്വദേശിനി,എടത്തല സ്വദേശി,കടവന്ത്ര സ്വദേശി ,കലൂര്‍ സ്വദേശിനി,കീരംപാറ സ്വദേശിനി,കുട്ടമ്പുഴ സ്വദേശി,തിരുവാണിയൂര്‍ സ്വദേശി,തൃക്കാക്കര സ്വദേശി,നായത്തോട് അങ്കമാലി,നിലവില്‍ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി,നിലവില്‍ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ,നീലീശ്വരം മലയാറ്റൂര്‍ സ്വദേശി,നോര്‍ത്ത് പറവൂര്‍ സ്വദേശി,പിണ്ടിമന സ്വദേശി,പിറവം സ്വദേശിനി,പൂണിത്തുറ സ്വദേശിനി,വൈറ്റില സ്വദേശിനി,കളമശ്ശേരി സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,കോട്ടപ്പടി സ്വദേശിനിയായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,പെരുമ്പാവൂര്‍ സ്വദേശിനി,വെണ്ണല സ്വദേശി, അങ്കമാലി തുറവൂര്‍ സ്വദേശി,പനമ്പിള്ളി നഗര്‍ സ്വദേശി,വാരപ്പെട്ടി സ്വദേശി,തിരുവാണിയൂര്‍ സ്വദേശി,രായമംഗലം സ്വദേശി,വാഴക്കുളം സ്വദേശി,കൂത്താട്ടുകുളം സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍നിന്നെത്തിയ പനമ്പിള്ളി നഗര്‍ സ്വദേശിനി,ഗുജറാത്തില്‍ നിന്നെത്തിയ ആലുവ സ്വദേശി ,സിംഗപ്പൂരില്‍ നിന്ന് വന്ന വാരപ്പെട്ടി സ്വദേശി,റിയാദില്‍ നിന്നുവന്ന പായിപ്ര സ്വദേശി,ദുബായില്‍ നിന്നെത്തിയ കാഞ്ഞൂര്‍ സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ഇന്ന് 70 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 35 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 33 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 2 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 844 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 566 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11549 ആണ്. ഇതില്‍ 9677 പേര്‍ വീടുകളിലും, 146 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1726 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 85 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 86 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 1277 പേരാണ് ചികില്‍യില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ്പരിശോധനയുടെ ഭാഗമായി 1574 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1049 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1542 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 4390 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it