- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 181 പേര്‍ക്ക് കൊവിഡ്
165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 181 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് 111 പേര്‍ രോഗ മുക്തി നേടി.263 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 108 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.3403 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം.2274 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 4006 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 3159 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 268 ആദ്യ ഡോസും, 2218 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 2056 ഡോസും, 1100 ഡോസ് കൊവാക്‌സിനു മൂന്ന് ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 673 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 104259 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 6025879 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3214528 ആദ്യ ഡോസ് വാക്‌സിനും, 2707092 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5233673 ഡോസ് കൊവിഷീല്‍ഡും, 775458 ഡോസ് കൊവാക്‌സിനും, 16748 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT