Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.7 %

184 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.7 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.3.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.184 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് 460 പേര്‍ രോഗ മുക്തി നേടി.230 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 1731 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11516 ആണ്. 3662 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 5131 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 8044 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 948 ആദ്യ ഡോസും, 7096 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 7753 ഡോസും, 273 ഡോസ് കൊവാക്‌സിനും, 18 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയില്‍ ഇതുവരെ 5408960 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3028535 ആദ്യ ഡോസ് വാക്‌സിനും, 2380425 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 4858955 ഡോസ് കൊവിഷീല്‍ഡും, 533685 ഡോസ് കൊവാക്‌സിനും, 16320 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്‌.

Next Story

RELATED STORIES

Share it