Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ്; 187 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

വിദേശം ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തി ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഫോര്‍ട് കൊച്ചി,വെങ്ങോല,ചേരാനല്ലൂര്‍, തൃക്കാക്കര,പായിപ്ര,മുവാറ്റുപുഴ മേഖലകളിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

എറണാകുളം ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ്; 187 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 187 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ. വിദേശം ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തി ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഡല്‍ഹിയില്‍ നിന്നെത്തിയ മരട് സ്വദേശി,താനെയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി,ഡല്‍ഹിയില്‍ നിന്നെത്തിയ ജാര്‍ഖണ്ഡ് സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍,മുംബൈയില്‍ നിന്നെത്തിയ മഹാരാഷ്ട്രസ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ ,മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍,ദുബായില്‍നിന്നെത്തിയ കുന്നത്തുനാട് സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ചവര്‍.ഫോര്‍ട് കൊച്ചി,വെങ്ങോല,ചേരാനല്ലൂര്‍, തൃക്കാക്കര,പായിപ്ര,മുവാറ്റുപുഴ മേഖലകളിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ചേരാനെല്ലൂരില്‍ 10 പേര്‍ക്കും,തൃക്കാക്കരയില്‍ 12 പേര്‍ക്കും,വാരപ്പെട്ടിയിലും ഫോര്‍ട് കൊച്ചിയിലും 11 പേര്‍ക്ക് വീതവും, പായിപ്രയിലും മുവാറ്റുപുഴയിലും എട്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇടക്കൊച്ചിയില്‍ നാലു പേര്‍ക്കും,മരടില്‍ ജോലി ചെയ്യുന്ന നാല് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്കും,ഉത്തര്‍പ്രദേശ്,തമിഴ്‌നാട്,ബീഹാര്‍ സ്വദേശികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. കോതമംഗലം, ചളിക്കവട്ടം,കളമശ്ശേരി,നായത്തോട് അങ്കമാലി മേഖലകളില്‍ ആറു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.നെല്ലിക്കുഴി,ഇടക്കൊച്ചി,കാഞ്ഞൂര്‍ മേഖലകളില്‍ നാലു പേര്‍ക്ക് വീതവും പെരുമ്പാവൂര്‍,പച്ചാളം,മട്ടാഞ്ചേരി, ചിറ്റാട്ടുകര, ചേന്ദമംഗലം മേഖലകളില്‍ മൂന്നു പേര്‍ക്ക് വീതവും എടവനക്കാട്,കൂത്താട്ടുകുളം, കോട്ടപ്പടി,ചെല്ലാനം,തേവര, പള്ളുരുത്തി , പൂണിത്തുറ,വെണ്ണല,കലൂര്‍ മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

അങ്കമാലി നായത്തോട് സ്വദേശിനിയായ കുട്ടി,ആലുവ സ്വദേശി,എറണാകുളത്തെ ഹോട്ടല്‍ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി,എളമക്കര സ്വദേശിനി,ഏലൂര്‍ സ്വദേശി,കടുങ്ങല്ലൂര്‍ സ്വദേശിനി,കത്രക്കടവ് സ്വദേശിനി,കറുകുറ്റി സ്വദേശി ,കോട്ടുവള്ളി സ്വദേശിനി,കുന്നുകര സ്വദേശിനി,തിരുമാറാടി സ്വദേശി,തിരുവാണിയൂര്‍ സ്വദേശി,തൃപ്പുണിത്തുറ സ്വദേശി,നാവിക ഉദ്യോഗസ്ഥന്‍,നിലവില്‍ കോഴിക്കോട് താമസിക്കുന്ന വാളകം സ്വദേശിനി,നിലവില്‍ കോഴിക്കോട് താമസിക്കുന്ന വാളകം സ്വദേശിനി,നോര്‍ത്തുപറവൂര്‍ സ്വദേശി,മുടക്കുഴ സ്വദേശി,മുളന്തുരുത്തി സ്വദേശി,മഞ്ഞപ്ര സ്വദേശിനി,മൂക്കന്നൂര്‍ സ്വദേശിനി,വടുതല സ്വദേശി,ചേരാനെല്ലൂര്‍ സ്വദേശിയായ എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍,കീഴ്മാട് സ്വദേശിനിയായ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,വേങ്ങൂര്‍ സ്വദേശിനിയായ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,വെങ്ങോല സ്വദേശിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ കാഞ്ഞൂര്‍ സ്വദേശി,എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന ഒക്കല്‍ സ്വദേശിനി,തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആയ എറണാകുളം സ്വദേശി,ഞാറക്കല്‍ സ്വദേശി,ഉദയംപേരൂര്‍ സ്വദേശിനി,കരുമാലൂര്‍ സ്വദേശി,കുന്നുകര സ്വദേശിനി,എറണാകുളത്തു ജോലിചെയ്യുന്ന ബീഹാര്‍ സ്വദേശി,മരടില്‍ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി,മരടില്‍ ജോലിചെയ്യുന്ന ബീഹാര്‍ സ്വദേശി,പിണ്ടിമന സ്വദേശി,കറുകുറ്റി സ്വദേശിനി,കീഴ്മാട് സ്വദേശിനി,പിണ്ടിമന സ്വദേശി,പാലാരിവട്ടം സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് 191 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 189 പേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ മറ്റു ജില്ലകളിനിന്നു ഉള്ളവരും ആണ്.ഇന്ന് 980 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 832 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16291 ആണ്. ഇതില്‍ 14052 പേര്‍ വീടുകളിലും, 146 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2093 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 154 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 114 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1971 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1902 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1873 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 651 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1056 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it