Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2973 പേര്‍ക്ക് കൊവിഡ്

2141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.831 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

എറണാകുളം ജില്ലയില്‍ ഇന്ന് 2973 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2973 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.2141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.831 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് 6015 പേര്‍ രോഗ മുക്തി നേടി.3242 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 6312 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 32927 ആണ്. 28939 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 14073 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 1601 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 212 ആദ്യ ഡോസും, 906 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 790 ഡോസും, 811 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 483 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 85139 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി ജില്ലയില്‍ ഇതുവരെ 5892024 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3202883 ആദ്യ ഡോസ് വാക്‌സിനും, 2604002 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5178944 ഡോസ് കൊവിഷീല്‍ഡും, 696389 ഡോസ് കൊവാക്‌സിനും, 16691 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

Next Story

RELATED STORIES

Share it