- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് ഇന്ന് 73 പേര്‍ക്ക് കൊവിഡ്; 59 പേര്‍ക്ക് സമ്പര്‍ക്കം വഴി
14 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.ഇതില്‍ ആറു പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരും അഞ്ചു പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.14 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.ഇതില്‍ ആറു പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരും അഞ്ചു പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 73 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.59 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധിതരായത്. 14 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.ഇതില്‍ ആറു പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരും അഞ്ചു പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. ദുബൈയില്‍ നിന്നെത്തിയ വെങ്ങോല സ്വദേശി,ഹൈദരാബാദില്‍ നിന്നെത്തിയ എറണാകുളം സ്വദേശിനി,ഹൈദരാബാദില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശി എന്നിവരാണ് മറ്റുള്ളവര്‍.സമ്പര്‍ക്കം വഴി രോഗ ബാധിതരായവര്‍ ഇന്ന് ഏറ്റവും അധികമുള്ളത് ഫോര്‍ട്ട കൊച്ചി,പുത്തന്‍വേലിക്കര,തൃപ്പൂണിത്തുറ,മട്ടാഞ്ചേരി മേഖലകളിലാണ്.ഇതില്‍ തന്നെ ഫോര്‍ട്ട് കൊച്ചി മേഖലയിലാണ് ഏറ്റവും അധിക രോഗബാധിതര്‍ ഉള്ളത്.12 പേര്‍ക്കാണ് ഇന്ന് ഫോര്‍ട് കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത്.പുത്തന്‍വേലിക്കരയില്‍ ഏഴു പേര്‍ക്കും,തൃപ്പൂണിത്തുറയില്‍ അഞ്ചു പേര്‍ക്കും,മട്ടാഞ്ചേരിയില്‍ നാലു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇ്തു കൂടാതെ മൂന്ന് കീഴ്മാട് സ്വദേശികള്‍,മൂന്നു കുഴുപ്പള്ളി സ്വദേശികള്‍,രണ്ട് തൃക്കാക്കര സ്വദേശികള്‍,രണ്ട് കലൂര്‍ സ്വദേശികള്‍,രണ്ട് കീരംപാറ സ്വദേശിനികള്‍,ആലങ്ങാട് സ്വദേശി,ഇടക്കൊച്ചി സ്വദേശിനി,നിലവില്‍ ഇടപ്പള്ളിയില്‍ ജോലി നോക്കുന്ന പത്തനംതിട്ട സ്വദേശി,ഇടപ്പള്ളി സ്വദേശി,ഏരൂര്‍ സ്വദേശി,കാലടി സ്വദേശിനി,കിഴക്കമ്പലം സ്വദേശിനി ,ചൂര്‍ണിക്കര സ്വദേശിനി,ചെല്ലാനം സ്വദേശിനി,തേവര സ്വദേശിനി,നാവികസേനാ ഉദ്യോഗസ്ഥന്‍,നിലവില്‍ എറണാകുളത്തു ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി,നിലവില്‍ കളമശ്ശേരിയില്‍ താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി,പാലാരിവട്ടം സ്വദേശി,വടക്കേക്കര സ്വദേശിനി,വാഴക്കുളം സ്വദേശിനി,ആരോഗ്യ പ്രവര്‍ത്തകനായ കുന്നത്ത്‌നാട് സ്വദേശി,ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക. ശ്രീമൂലനഗരം സ്വദേശിനി,പാലാരിവട്ടത്തു താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്ന് 146 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലാക്കാരായ 124 പേരും ഇതരസംസ്ഥാനത്ത് നിന്നുള്ള 19 പേരും. മറ്റ് ജില്ലകളില്‍ നിന്നുള്ള 3 പേരും ഉള്‍പ്പെടുന്നു.ഇന്ന് 430 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1398 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11152 ആണ്. ഇതില്‍ 9319 പേര്‍ വീടുകളിലും, 134 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1699 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 96 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളിലും നിന്ന് 150 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.1145 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 879 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1104 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 990 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1948 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMT13കാരിയെ പീഡിപ്പിച്ച് കൊന്ന് ബാഗിലാക്കി; ദമ്പതികള്‍ പിടിയില്‍
27 Dec 2024 11:15 AM GMTകസേരകളി മുറുകുന്നു; ഡിഎംഒ സ്ഥാനത്ത് എന്‍ രാജേന്ദ്രന് തത്ക്കാലം...
27 Dec 2024 10:57 AM GMT'ഈശ്വര്‍ അല്ലാഹ് തേരേ നാം' എന്ന് പാടരുത്; 'രഘുപതി രാഘവ് രാജാ...
27 Dec 2024 10:39 AM GMTമഹാരാഷ്ട്രയില്‍ 13കാരിയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം ബാഗില്‍;...
27 Dec 2024 10:11 AM GMT