Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 732 പേര്‍ക്ക് കൊവിഡ്

576 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 143 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 732 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 576 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 143 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

കൂവപ്പടി-37,തൃക്കാക്കര-26,പാറക്കടവ്- 25,കിഴക്കമ്പലം-21,മഞ്ഞള്ളൂര്‍- 20,രായമംഗലം- 20,തൃപ്പൂണിത്തുറ-18,കോതമംഗലം-17,പിറവം - 16,വാഴക്കുളം-16,എളംകുന്നപ്പുഴ-15,കുന്നത്തുനാട്-15,വടക്കേക്കര -15,എളമക്കര-13,ചെങ്ങമനാട്-13,ഇടപ്പള്ളി - 12,എടത്തല-12,കടമക്കുടി - 12,കലൂര്‍-11,കവളങ്ങാട്-11,കാഞ്ഞൂര്‍ -11,കോട്ടുവള്ളി-11,കളമശ്ശേരി-10,പള്ളുരുത്തി-10,മുളന്തുരുത്തി- 10,ഒക്കല്‍ - 9,പാലാരിവട്ടം- 9,പെരുമ്പാവൂര്‍ -9,വടവുകോട്- 9,ഇടക്കൊച്ചി-8,ഉദയംപേരൂര്‍-8,കടുങ്ങല്ലൂര്‍- 8,പുത്തന്‍വേലിക്കര-8,മുടക്കുഴ-8,കുഴിപ്പള്ളി -7,നായരമ്പലം- 7,ഫോര്‍ട്ട് കൊച്ചി-7,വെങ്ങോല-7,വൈറ്റില- 7,കീഴ്മാട്- 6,ചിറ്റാറ്റുകര-6,തോപ്പുംപടി-6,പള്ളിപ്പുറം- 6,വെണ്ണല-6,കാലടി-5,കുട്ടമ്പുഴ-5,കുന്നുകര -5,ഞാറക്കല്‍ - 5,തിരുവാണിയൂര്‍-5,നോര്‍ത്തുപറവൂര്‍ -5,പൂതൃക്ക- 5,മഞ്ഞപ്ര -5,മഴുവന്നൂര്‍-5,വാരപ്പെട്ടി-5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇത് കൂടാതെ ഏഴിക്കര, കറുകുറ്റി, തമ്മനം, തിരുമാറാടി, തേവര, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, പാമ്പാക്കുട, മട്ടാഞ്ചേരി, മുണ്ടംവേലി, മൂക്കന്നൂര്‍, മൂവാറ്റുപുഴ, ആലങ്ങാട്, ആവോലി, എടവനക്കാട്, ഏലൂര്‍, കടവന്ത്ര, കോട്ടപ്പടി, ചെല്ലാനം, തുറവൂര്‍, പല്ലാരിമംഗലം, പായിപ്ര, പാലക്കുഴ, പൈങ്ങോട്ടൂര്‍, വരാപ്പുഴ, വേങ്ങൂര്‍, ശ്രീമൂലനഗരം, അങ്കമാലി, ആമ്പല്ലൂര്‍, ആലുവ, എറണാകുളം നോര്‍ത്ത്, കരുമാലൂര്‍, കല്ലൂര്‍ക്കാട്, ചൂര്‍ണ്ണിക്കര, ചേരാനല്ലൂര്‍, ചോറ്റാനിക്കര, പെരുമ്പടപ്പ്, പോണേക്കര, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, രാമമംഗലം, വടുതല, വാളകം, അയ്യമ്പുഴ, ആരക്കുഴ, ഇലഞ്ഞി, എറണാകുളം സൗത്ത്, ഐക്കാരനാട്, കീരംപാറ, കുമ്പളം, കുമ്പളങ്ങി, ചേന്ദമംഗലം, പനമ്പള്ളി നഗര്‍, പിണ്ടിമന, മണീട്, മരട്, മുളവുകാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഇന്ന് 510 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1657 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 213 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28745 ആണ്. ഇതില്‍ 27827 പേര്‍ വീടുകളിലും 9 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 909 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 78 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായിപ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 146 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

8128 പേരാണ്ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 110,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 15,ജി എച്ച് മൂവാറ്റുപുഴ- 13,ഡി എച്ച് ആലുവ- 4,പറവൂര്‍ താലൂക്ക് ആശുപത്രി- 2,പി വി എസ്- 55,സഞ്ജീവനി - 36,സ്വകാര്യ ആശുപത്രികള്‍ - 457,എഫ് എല്‍ റ്റി സികള്‍ - 501,എസ് എല്‍ റ്റി സി കള്‍- 36,വീടുകള്‍ - 6167 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7062 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it