- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 89 പേര്‍ക്ക് കൊവിഡ്
80 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 89 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 80 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് 159 പേര് രോഗ മുക്തി നേടി.100 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 199 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 960 ആണ്. 998 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 3447 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 5217 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതില്‍ 385 ആദ്യ ഡോസും, 1411 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 4505 ഡോസും, 484 ഡോസ് കൊവാക്സിനും ഒരു ഡോസ് സ്പുട്നിക് വാക്സിനും 227 ഡോസ് കോര്‍ബി വാക്സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 3421 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 118765 ഡോസ് മുന്‍കരുതല്‍ ഡോസ് നല്കി.ജില്ലയില്‍ ഇതുവരെ 6064468 ഡോസ് വാക്സിനാണ് നല്‍കിയത്. 3217967 ആദ്യ ഡോസ് വാക്സിനും, 2727736 സെക്കന്റ് ഡോസ് വാക്സിനും നല്കി.ഇതില്‍ 5257666 ഡോസ് കൊവിഷീല്‍ഡും, 789392 ഡോസ് കൊവാക്സിനും, 16782 ഡോസ് സുപ്ട്നിക് വാക്സിനും 628 ഡോസ് കോര്‍ബി വാക്സിനുമാണ്.
RELATED STORIES
പരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMTവീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്
18 Jun 2025 5:49 AM GMTഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ...
18 Jun 2025 5:24 AM GMTഅധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
17 Jun 2025 7:45 AM GMTനിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ...
14 Jun 2025 6:25 AM GMTനിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു
12 Jun 2025 5:56 AM GMT