- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് 92 പേര്‍ക്ക്; 82 പേര്‍ക്കും സമ്പര്‍ക്കം വഴി
സമ്പര്‍ക്കത്തിലൂടെ കീഴ്മാടുള്ള ഒരു കോണ്‍വെന്റിലെ ഒമ്പതു പേര്‍ക്കും കുഴിപ്പിള്ളിയിലെ ഒരു കോണ്‍വെന്റിലെ എട്ടു പേര്‍ക്കും,തൃക്കാക്കരയിലെ ഒരു കോണ്‍വെന്റിലെ മുന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ കീഴ്മാട് ക്ലസ്റ്ററില്‍നിന്നും ഇന്ന് ആറു പേര്‍ക്കും ആലുവ ക്ലസ്റ്ററില്‍നിന്നും ഇന്ന് 13 പേര്‍ക്കും,ചെല്ലാനം ക്ലസ്റ്ററില്‍നിന്നും ഇന്ന് ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 82 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.രോഗം സ്ഥിരീകരിച്ച 10 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.സമ്പര്‍ക്കത്തിലൂടെ കീഴ്മാടുള്ള ഒരു കോണ്‍വെന്റിലെ ഒമ്പതു പേര്‍ക്കും കുഴിപ്പിള്ളിയിലെ ഒരു കോണ്‍വെന്റിലെ എട്ടു പേര്‍ക്കും,തൃക്കാക്കരയിലെ ഒരു കോണ്‍വെന്റിലെ മുന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ കീഴ്മാട് ക്ലസ്റ്ററില്‍നിന്നും ഇന്ന് ആറു പേര്‍ക്കും
ആലുവ ക്ലസ്റ്ററില്‍നിന്നും ഇന്ന് 13 പേര്‍ക്കും,ചെല്ലാനം ക്ലസ്റ്ററില്‍നിന്നും ഇന്ന് ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഒന്ന്,65,35 വയസുള്ള എടത്തല സ്വദേശിനികള്‍, ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.24,27 വയസുള്ള തൃക്കാക്കര സ്വദേശികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.21,30,49 വയസുളളഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍, അങ്കമാലിസ്വദേശി,പത്തടിപ്പാലം സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുണ്ടാ സമ്പര്‍ക്കം വഴിയാണ്
രോഗം ബാധിച്ചത്.ആലുവയിലുള്ള ഒരു ബാങ്ക് ജീവനക്കാരിയായ കീഴ്മാട് സ്വദേശിനി,കൊച്ചി എയര്‍പോര്‍ട്ട് ജോലിയിലുണ്ടായിരുന്ന നെടുമ്പാശ്ശേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍,കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ നെടുമ്പാശ്ശേരി സ്വദേശിയെക്കൂടാതെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍യിലിരിക്കെ മഞ്ഞപ്ര സ്വദേശിനിക്കും ഇന്നും രോഗം സ്ഥിരീകരിച്ചു. ഇതു കൂടാതെപൈങ്ങോട്ടൂര്‍ സ്വദേശി,)എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആലുവ സ്വദേശിനിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ തൃക്കാക്കര സ്വദേശിയായ വൈദികനും ഇന്ന് രോഗം സ്ഥിരീകരിച്ചു.കിഴക്കമ്പലം സ്വദേശി,ചിറ്റാറ്റുകര സ്വദേശി,കോട്ടുവള്ളി സ്വദേശി ,ഏഴിക്കര സ്വദേശി ,വടക്കേക്കര സ്വദേശി,കാലടി സ്വദേശിനി എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.മരട് സ്വദേശി,മരട് മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഉദയംപേരൂര്‍ സ്വദേശി(44) മരട് മാര്‍ക്കറ്റിലെ 26 വയസുള്ളയാള്‍,കാലടി സ്വദേശി,പല്ലാരിമംഗലം സ്വദേശി,ഇടപ്പള്ളി സ്വദേശിനി,കുന്നത്തുനാട് സ്വദേശി,പള്ളുരുത്തി സ്വദേശിയായ പഴ കച്ചവടക്കാരന്‍,തമ്മനം സ്വദേശിനി,കോതമംഗലം പ്രദേശത്തെ കാരക്കുന്നം സ്വദേശി,20 ഉം 48ഉം വയസുള്ള കവളങ്ങാട് സ്വദേശികള്‍ എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇടപ്പള്ളി സ്വദേശി, ആലുവ സ്വദേശി,
ശ്രീമൂലനഗരം സ്വദേശി,പാലാരിവട്ടം സ്വദേശിനി, കലൂര്‍ സ്വദേശിനി,എറണാകുളം മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശിയും, അദ്ദേഹത്തിന്റെ മകനും,ഫോര്‍ട്ട് കൊച്ചി സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ജൂലൈ 15 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ രണ്ട് തൃക്കാക്കര സ്വദേശി കള്‍,ജൂണ്‍ 19 ന് ഉക്രൈന്‍ കൊച്ചി വിമാനത്തിലെത്തിയ കളമശ്ശേരി സ്വദേശിനി,ജൂലൈ 8 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരന്‍,ജൂലൈ 2 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ കീഴ്മാട് സ്വദേശി,ജൂലൈ 8 ന് മസ്‌കറ് കൊച്ചി വിമാനത്തിലെത്തിയ പട്ടിമറ്റം സ്വദേശി,ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി,ജൂലൈ 19 ന് ഡല്‍ഹി -കൊച്ചി വിമാനത്തിലെത്തിയ ബീഹാര്‍ സ്വദേശി,ജൂലൈ 19 ന് ഹൈദരാബാദില്‍ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശി,ജൂലൈ 6 ന് തമിഴ്‌നാട്ടില്‍നിന്നും റോഡ് മാര്‍ഗം എത്തിയ ചിന്നക്കനാല്‍ സ്വദേശിനി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇന്ന് 18 പേര്‍ രോഗ മുക്തി നേടി. ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച കൂത്താട്ടുകുളം സ്വദേശി , ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശി ,ജൂലൈ 6ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി ,ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശി,ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി സ്വദേശി ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂര്‍ സ്വദേശി,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശി ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച ചൂര്‍ണ്ണിക്കര സ്വദേശി , ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച ചൊവ്വര സ്വദേശി, ,ചെല്ലാനം സ്വദേശി, എറണാകുളം സ്വദേശി,വെളിയനാട് സ്വദേശി ,കീഴ്മാട് സ്വദേശി,എറണാകുളം സ്വദേശി ,ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച നാസിക് സ്വദേശി,ജൂലൈ 17 ന് രോഗം സ്ഥിരീകരിച്ച ചിറ്റാട്ടുകര സ്വദേശി , ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച മഴുവന്നൂര്‍ സ്വദേശി, ചെല്ലാനം സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇന്ന് 474 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 595 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12893 ആണ്. ഇതില്‍ 10808 പേര്‍ വീടുകളിലും, 279 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1806 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 119 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിന്ന് 33 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ 987 പേരാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ 701 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 955 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1263 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 3260 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT