Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ല; ഇന്ന് 9405 പേര്‍ക്ക് രോഗം

ജില്ലയില്‍ ചികില്‍സയിലുള്ളത് 45929 പേര്‍. ഇന്ന് 6847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.2538 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ല; ഇന്ന് 9405 പേര്‍ക്ക് രോഗം
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ല.ചികില്‍സയിലുള്ളത് 45929 പേര്‍.ഇന്ന് 9405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 6847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.2538 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന്് രോഗം സ്ഥിരീകരിച്ചു.ഇന്ന് 8641 പേര്‍ രോഗ മുക്തി നേടി.6801 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 11561 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 54790 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 14948 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 10463 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 3288 ആദ്യ ഡോസും, 3976 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 7534 ഡോസും, 2918 ഡോസ് കൊവാക്‌സിനും 11 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 3199 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 51300 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 5789299 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3184072 ആദ്യ ഡോസ് വാക്‌സിനും, 2553927 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5104855 ഡോസ് കൊവിഷീല്‍ഡും, 667820 ഡോസ് കൊവാക്‌സിനും, 16624 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

Next Story

RELATED STORIES

Share it