Kerala

എറണാകുളത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി

ഇന്നലെ രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തില്‍ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാള്‍ സ്വദേശികള്‍, 38 വയസുള്ള തമിഴ്‌നാട് സ്വദേശി.ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 13 വയസുളള ആമ്പല്ലൂര്‍ സ്വദേശിനിയുടെ അടുത്ത ബന്ധുവായ 13 വയസുള്ള എടക്കാട്ടുവയല്‍ സ്വദേശിനി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു

എറണാകുളത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 10 പേര്‍ ഇന്ന് രോഗമുക്തി നേടി.ജൂണ്‍ 18 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 29 ന് റാസല്‍ഖൈമ-കോഴിക്കോട് വിമാനത്തിലെത്തിയ 42 വയസുള്ള ചൂര്‍ണ്ണിക്കര സ്വദേശി, ജൂണ്‍ 30 ന് മസ്‌കറ്റ് -കൊച്ചി വിമാനത്തിലെത്തി സ്ഥാപന നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 17 വയസുള്ള എറണാകുളം സ്വദേശി , ജൂണ്‍ 16 ന് റോഡ് മാര്‍ഗം കര്‍ണാടകയില്‍ നിന്ന് എത്തിയ 35 വയസുള്ള കോതമംഗലം സ്വദേശി, ജൂണ്‍ 29 മസ്‌കറ്റ് -കൊച്ചി വിമാനത്തിലെത്തിയ 51 വയസുള്ള ഐക്കരനാട് സ്വദേശി എന്നിവര്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തില്‍ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാള്‍ സ്വദേശികള്‍, 38 വയസുള്ള തമിഴ്‌നാട് സ്വദേശി.ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 13 വയസുളള ആമ്പല്ലൂര്‍ സ്വദേശിനിയുടെ അടുത്ത ബന്ധുവായ 13 വയസുള്ള എടക്കാട്ടുവയല്‍ സ്വദേശിനി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന നടന്നുവരികയാണ്. ഇന്ന് മൊബൈല്‍ മെഡിക്കല്‍ ടീം 57 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. സാമ്പിള്‍ ശേഖരണം നാളെയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് 10 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി, ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലുവ സ്വദേശി, ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കോതമംഗലം സ്വദേശി, ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള അശമന്നൂര്‍ സ്വദേശി, അതെ ദിവസം രോഗം സ്ഥിരീകരിച്ച 34 വയസുള്ള വരാപ്പുഴ സ്വദേശി, ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള വൈറ്റില സ്വദേശി, ജൂണ്‍ 1 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കുറുപ്പുംപടി സ്വദേശി, ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള തമിഴ്‌നാട് സ്വദേശി എന്നിവരാണ് രോഗമുക്തി നേടിയത്.ഇന്ന് 686 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1217 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

13213 പേരാണ് ആകെ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 11064 പേര്‍ വീടുകളിലും, 855 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1294 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 22 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 21 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 255 ആണ്. കൊവിഡ് രോഗം ബാധിച്ച് 189 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 56 പേരും അങ്കമാലി അഡല്ക്‌സില്‍ 128 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 242 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 182 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒമ്പതെണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 385 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it