Kerala

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പോലിസുകാരനടക്കം ആറുപേര്‍ക്ക്; മൂന്നു പേര്‍ക്ക് രോഗ മുക്തി

മെയ് 14 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള കൊല്ലം സ്വദേശി, മെയ് 27 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനിയും, ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മൂവാറ്റുപുഴ സ്വദേശി എന്നിവര്‍ ഇന്ന് രോഗമുക്തി നേടി. മെയ് 29 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള ആലപ്പുഴ സ്വദേശിയെ രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ഡിസ്ച്ചാര്‍ജ് ചെയ്തു.ഇന്ന് 775 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പോലിസുകാരനടക്കം ആറുപേര്‍ക്ക്; മൂന്നു പേര്‍ക്ക് രോഗ മുക്തി
X

കൊച്ചി: ജൂണ്‍ 7 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള പെരുമ്പാവൂര്‍ സ്വദേശി, ജൂണ്‍ 7 ന് കസാഖിസ്ഥാന്‍ കൊച്ചി വിമാനത്തിലെത്തിയ 37 വയസ്സുള്ള ബിഹാര്‍ സ്വദേശി, 37 വയസ്സുള്ള രണ്ട് തമിഴ്‌നാട് സ്വദേശികള്‍, ജൂണ്‍ 16ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള ആലങ്ങാട് സ്വദേശി എന്നിവര്‍ക്കും കൂടാതെ വെങ്ങോല സ്വദേശിയായ 32 വയസ്സുള്ള സിവില്‍ പോലിസ് ഉദ്യോഗസ്ഥനുമാണ് എറണാകുളം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം കൊവിഡ് കെയര്‍ സെന്ററുകളില്‍ ജോലി നോക്കിയിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന കൂടുതല്‍ പേരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നു. നിലവിലെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കുകയും സാമ്പിള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

മെയ് 14 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള കൊല്ലം സ്വദേശി, മെയ് 27 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനിയും, ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മൂവാറ്റുപുഴ സ്വദേശി എന്നിവര്‍ ഇന്ന് രോഗമുക്തി നേടി. മെയ് 29 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള ആലപ്പുഴ സ്വദേശിയെ രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ഡിസ്ച്ചാര്‍ജ് ചെയ്തു.ഇന്ന് 775 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 748 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12032 ആണ്. ഇതില്‍ 10174 പേര്‍ വീടുകളിലും, 442 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 1416 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 17 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 7 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.151 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 104 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 99 ഉം ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ആണ് ചികില്‍സയില്‍ ഉള്ളത്.ഇന്ന് ജില്ലയില്‍ നിന്നും 141 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 115 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 6 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 289 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it