Kerala

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും ഒരാള്‍ ഡല്‍ഹിയില്‍ നിന്നെത്തിയതും

മെയ് 31 ന് നൈജീരിയയില്‍ നിന്നും കൊച്ചിയിലെത്തിയ വിമാനത്തില്‍ ഉണ്ടായിരുന്ന 47 വയസുള്ള മഹാരാഷ്ട സ്വദേശി, മെയ് 26 ലെ ദുബായ് - കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള കൂനമ്മാവ് സ്വദേശി, ജൂണ്‍ 2 ന് വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ 28 വയസുള്ള ഉദയംപേരൂര്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും ഒരാള്‍ ഡല്‍ഹിയില്‍ നിന്നെത്തിയതും
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഡല്‍ഹിയില്‍ നിന്നെത്തിയതും.മെയ് 31 ന് നൈജീരിയയില്‍ നിന്നും കൊച്ചിയിലെത്തിയ വിമാനത്തില്‍ ഉണ്ടായിരുന്ന 47 വയസുള്ള മഹാരാഷ്ട സ്വദേശി, മെയ് 26 ലെ ദുബായ് - കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള കൂനമ്മാവ് സ്വദേശി, ജൂണ്‍ 2 ന് വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ 28 വയസുള്ള ഉദയംപേരൂര്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ജൂണ്‍ 3 ന് വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ 34 വയസുള്ള കോട്ടയം സ്വദേശിയും രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്.

മെയ് 10 ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയായ 5 വയസ്സുകാരനും, മെയ് 19 ലെ റിയാദ് - കരിപ്പൂര്‍ വിമാനത്തിലെത്തി മെയ് 24 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള എറണാകുളം സ്വദേശിയും, മെയ് 26 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തി മെയ് 29 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കൊല്ലം സ്വദേശിനിയും, മെയ് 15 ന് മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലെത്തി ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള പാലാരിവട്ടം സ്വദേശിയും, ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ 37 വയസുള്ള കൊല്ലം സ്വദേശിയും ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ആയി. ഇന്ന് 704 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 728 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9923 ആണ്. ഇതില്‍ 8670 പേര്‍ വീടുകളിലും, 501 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 752 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 17 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 104 ആണ്.ജില്ലയിലെ ആശുപത്രികളില്‍ 49 പേരാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -44,സ്വകാര്യ ആശുപതി -1,ഐ.എന്‍.എച്ച്.എസ് സഞ്ജീവനി -4 എന്നിങ്ങനെയാണ് കണക്ക്.ഇന്ന് ജില്ലയില്‍ നിന്നും 118 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 101 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 3 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 282 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it