- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ്; 131 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 2,130 പേര്‍
മലപ്പുറം- 34, കണ്ണൂര്‍- 27, തൃശൂര്‍- 16, പാലക്കാട്- 17, എറണാകുളം- 12, കാസര്‍ഗോഡ്- 10, ആലപ്പുഴ- 8, പത്തനംതിട്ട- 6, കോഴിക്കോട്- 6, തിരുവനന്തപുരം- 4, കോട്ടയം- 4, കൊല്ലം- 3, വയനാട്- 3, ഇടുക്കി- 1, എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിലെ കണക്കുകള്‍. ആത്മഹത്യചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ക്ക് രോഗമുക്തിയുമുണ്ടായി. ഇന്ന് പുതുതായി രോഗബാധിതരായവരില്‍ 86 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 51 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്നതും. 13 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. മലപ്പുറം- 34, കണ്ണൂര്‍- 27, തൃശൂര്‍- 16, പാലക്കാട്- 17, എറണാകുളം- 12, കാസര്‍ഗോഡ്- 10, ആലപ്പുഴ- 8, പത്തനംതിട്ട- 6, കോഴിക്കോട്- 6, തിരുവനന്തപുരം- 4, കോട്ടയം- 4, കൊല്ലം- 3, വയനാട്- 3, ഇടുക്കി- 1, എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിലെ കണക്കുകള്‍. ആത്മഹത്യചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്.
യുഎഇ- 23, കുവൈത്ത്- 21, സൗദി അറേബ്യ- 15, ഖത്തര്‍- 10, ഒമാന്‍- 9, മള്‍ഡോവ- 3, ബഹറിന്‍- 1, യുകെ- 1, റഷ്യ- 1, യെമന്‍- 1, ഖസാകിസ്താന്‍- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍നിന്നും വന്നവര്‍. തമിഴ്നാട്- 17, ഡല്‍ഹി- 11, കര്‍ണാടക- 10, മഹാരാഷ്ട്ര- 3, ഉത്തര്‍പ്രദേശ്- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1, പഞ്ചാബ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവര്‍. കൂടാതെ കണ്ണൂരിലുള്ള 6 സിഐഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,564 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 4,593 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 2,130 പേരാണ് ചികില്‍സയിലുള്ളത്. 1,87,219 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2,831 പേര്‍ ആശുപത്രികളിലാണ്. 290 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1,81,780 സാംപിളുകള്‍ ഇതുവരെ ശേഖരിച്ചു. 4,042 എണ്ണത്തിന്റെ റിസള്‍ട്ട് വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 50,448 സാംപിളുകള്‍ ശേഖരിച്ചു. 48,448 നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 124 ആയിട്ടുണ്ട്. ഇന്ന് 7 പുതിയ ഹോട്ട്‌സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ചാലിശേരി (കണ്ടെന്‍മെന്റ് സാണ്‍ വാര്‍ഡ് 9, 14), എലപ്പുള്ളി (7), പെരുമാട്ടി (17), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (2), ആലപ്പുഴ ജില്ലയിലെ തെക്കേക്കര (11), കൊല്ലം ജില്ലയിലെ തെന്‍മല (7), മലപ്പുറം ജില്ലയിലെ താനൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 10 പ്രദേശങ്ങളെ ഹോടസ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 5, 7, 8, 16, 17, 18, 19, 20, 21), കൊല്ലം ജില്ലയിലെ പന്മന (10, 11), കുളത്തൂപ്പുഴ (4, 5, 6, 7, 8), ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (10), ആലപ്പുഴ മുനിസിപ്പാലിറ്റി (50), കാര്‍ത്തികപ്പള്ളി (7), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (6, 7, 9), വെള്ളാങ്ങല്ലൂര്‍ (14, 15), കടവല്ലൂര്‍ (14, 15, 16), കുന്നംകുളം മുനിസിപ്പാലിറ്റി (7, 8, 11, 15, 19, 20) എന്നിവയേയാണ് കണ്ടെന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 124 ഹോട്‌സ്പോട്ടുകളാണുള്ളത്.
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT