Kerala

കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയും പായിപ്പാടും ഒഴികെയുള്ള മേഖലകളില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

നാളെ മുതലാണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വരിക.

കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയും പായിപ്പാടും ഒഴികെയുള്ള മേഖലകളില്‍ നിരോധനാജ്ഞ പിന്‍വലിച്ചു
X

കോട്ടയം: കൊവിഡ്- 19 പ്രതിരോധനടപടികളുടെ ഭാഗമായി മാര്‍ച്ച് 30 മുതല്‍ കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും പായിപ്പാട് ഗ്രാമപ്പഞ്ചായത്തും ഒഴികെയുള്ള മേഖലകളില്‍ പിന്‍വലിച്ചു. നാളെ മുതലാണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വരിക.

പായിപ്പാട്ടും ഈരാറ്റുപേട്ടയിലും മെയ് മൂന്നുവരെ നിരോധനാജ്ഞ തുടരും. കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ കോട്ടയം ജില്ലയെ ഗ്രീന്‍സോണില്‍പ്പെടുത്തി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നാളെ മുതല്‍ ഇളവുകള്‍ നടപ്പില്‍വരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞയും പിന്‍വലിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

Next Story

RELATED STORIES

Share it